Sauditimesonline

SIR HELP DESK
എറകാകുളം കൂട്ടായ്മ എസ്‌ഐആര്‍ ഹെല്‍പ് ഡസ്‌ക്

അബ്ദുല്‍ റഹീമിന്റെ മോചനം: ഹിജ്‌റ കലണ്ടര്‍ പ്രകാരം തടവു കാലാവധി പൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ മാത്രം

റിയാദ്: ഹിജ്‌റ കലണ്ടര്‍ പ്രകാരം സൗദി ജെയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് അധികനാള്‍ കാത്തിരിക്കേണ്ടി വരില്ലെന്ന് നിയമ വിദഗ്ദര്‍. സൗദിയില്‍ തടവു ശിക്ഷ കണക്കാക്കുന്നത് ഹിജ്‌റ കലണ്ടര്‍ പ്രകാരമാണ്. ഇതു പ്രകാരം അബ്ദുറഹീം 20 വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം മതിയാകും. പ്രൈവറ്റ് റൈറ്റ് പ്രകാരമുളള വധശിക്ഷ റദ്ദാക്കുകയും പബഌക് റൈറ്റ് പ്രകാരം കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തളളുകയും ചെയ്തതോടെ മോചനം ഉടന്‍ ഉടന്‍ സാധ്യമാകും എന്നാണ് പ്രതീക്ഷ.

സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 2006 നവംബറിലാണ് റഹീം കസ്റ്റഡിയിലാകുന്നത്. അന്നുമുതല്‍ തടവില്‍ കഴിയുന്ന റഹീം 19 വര്‍ഷം പൂര്‍ത്തിയാക്കി. എന്നാല്‍ ഹിജ്‌റ കലണ്ടര്‍ പ്രകാരം ഒരു വര്‍ഷം തികയാന്‍ 354 ദിവസം മതി. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ 365 ദിവസം ആവശ്യമാണ്. ഹിജ്‌റ കലണ്ടര്‍ പ്രകാരം 1427 ശവ്വാല്‍ മുതല്‍ 1447 റബീഊല്‍ അല്‍ല്‍ വരെ 19 വര്‍ഷവും ആറുമാസവും അബ്ദുറഹീം തടവു പൂര്‍ത്തിയാക്കി. അതുകൊണ്ടുതന്നെ ജയിലിലെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അബ്ദുല്‍ റഹീമിനെ എത്രയും വേഗം ഇന്ത്യയിലേയ്ക്കു മടക്കി അയക്കാനാണ് സാധ്യത.

മാതമ്രല്ല, ജയിലിലെ നല്ലനടപ്പും പ്രായവും മറ്റു കുറ്റകൃത്യങ്ങളില്‍ പ്രതി അല്ലാത്തതും പരിഗണിച്ചു ഇനിയുളള തടവു ദിനങ്ങള്‍ ഒഴിവാക്കിയേക്കും. ദേശീയ ദിനം, സ്ഥാപക ദിനം, റമദാന്‍ തുടങ്ങിയ അവസരങ്ങളില്‍ മാപ്പുനല്‍കുന്നവരുടെ പട്ടികയില്‍ ഇടം നേടാനും റഹീമിന് കഴിയും. ഇതിനു പുറമെ മാപ്പു നല്‍കി വിട്ടയക്കണമെന്നു ഭരണാധികാരികള്‍ക്കു അപേക്ഷ നല്‍കിയാല്‍ പരിഗണിക്കുമെന്നാണ് നിയമ വിദഗ്ദര്‍ പറയുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top