Sauditimesonline

kmcc
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെഎംസിസി: 80 ലക്ഷത്തിന്റെ ധനസഹായവും സിഎച്ച് സെന്ററുകള്‍ക്കുള്ള ഫണ്ടും വിതരണം ചെയ്തു

നിയമലംഘകര്‍ക്കെതിരെ പരിശോധന: ഒരാഴ്ചയ്ക്കിടെ 14,970 പേര്‍ പിടിയില്‍

റിയാദ്: സൗദിയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടത്തുന്നപരിശോധനയില്‍ ഒരാഴ്ചയ്ക്കിടെ 14,970 പേര്‍ പിടിയിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ റെയ്ഡുകളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്.

പിടിയിലായവരില്‍ 7,103 പേര്‍ ഇഖാമ നിയമം ലംഘിച്ചവരാണ്. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 3,654 പേരും തൊഴില്‍ നിയമലംഘനത്തിന് 3,397 പേരും കസ്റ്റഡിയിലായി. രാജ്യത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,418 പേരെയാണ് അതിര്‍ത്തി സുരക്ഷാ സേന പിടികൂടിയത്. ഇവരില്‍ 54 ശതമാനം പേര്‍ എത്യോപ്യക്കാരും 45 ശതമാനം പേര്‍ യമന്‍ സ്വദേശികളുമാണ്. ഒരു ശതമാനം പേര്‍ മറ്റ് രാജ്യക്കാരാണ്. സൗദിയില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 23 പേരും പിടിയിലായിട്ടുണ്ട്.

അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ സഹായിക്കുകയോ, ഇത്തരക്കാര്‍ക്ക് താമസ സൗകര്യവും ഗതാഗത സൗകര്യവും ഒരുക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവ്, 10 ലക്ഷം റിയാല്‍ വരെ പിഴ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടല്‍ എന്നീ ശിക്ഷകള്‍ ലഭിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top