
ദമ്മാം: സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന് (സവ) ‘ഓണനിറവ് 2026’ പ്രവാസി മലയാളി കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും പ്രതീകമായി മാറി. കേരളത്തിന്റെ പരമ്പരാഗത തനിമയും ഓണപ്പാട്ടുകളുടെ ഈണവും പ്രവാസജീവിതത്തിന്റെ ആഹ്ലാദവും ഒത്തുചേര്‍ന്നതായിരുന്നു ആഘോഷങ്ങള്‍. സൈഹാത്തില് അരങ്ങേറിയ പരിപാിെകളില് കുടുംബങ്ങളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

സവ വനിതാ അംഗങ്ങള്‍ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. സാംസ്കാരിക സമ്മേളനം രക്ഷാധികാരി കെ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. കിംഗ് ഫഹദ് യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരായ ഡോ. ഹിരന്‍ ലാല്‍, ഡോ. ആര്യ, ഡോ. നവ്യ വിനോദ്, അല്‍ മന ഹോസ്പിറ്റല്‍ പല്‍മനോളജിസ്റ്റ് ഡോ. ലുലു റഹ്മത്, നവാസ് കായംകുളം, സലാം ആലപ്പുഴ, രശ്മി ശിവപ്രകാശ്, നസ്സി നൗഷാദ്, യഹ്യകോയ, നിറാസ് യൂസുഫ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അശോകന് ആല സ്വാഗതവും വനിതാ വേദി സെക്രട്ടറി സാജിദ നൗഷാദ് നന്ദിയും പറഞ്ഞു.

സിറാജ് കരുമാടി, ഷെറിന് സജീര്‍, സജീര്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന കായിക മത്സരങ്ങള്‍ നടന്നു. വനിതകള്‍ അവതരിപ്പിച്ച തിരുവാതിരയും കുട്ടികളുടെ മനോഹരമായ നൃത്തനൃത്യങ്ങളും സദസ്സിന്റെ കൈയടി നേടി. രാജേഷ് അമ്പലപ്പുഴ, നിഖില്‍ മുരളി, സിന്ധു രാജേഷ്, ഡോ. നവ്യ വിനോദ്, സിദ്ധീഖ് കായംകുളം, ജോഷി ബാഷ, യഹ്യ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






