Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

സൈഹാത്തില്‍ ഒഐസിസി ഓണാഘോഷം

സൈഹാത്ത്: ഒഐസിസി കിഴക്കന്‍ പ്രവിശ്യാ സൈഹാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. പ്രവിശ്യാ റീജനല്‍ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. സലിം ഓണസന്ദേശം നല്‍കി.

റീജനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം, അന്‍വര്‍ വണ്ടൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഏരിയ പ്രസിഡന്റ് രമേശന്‍ പാലയ്ക്കലിന്റെ നേതൃത്വത്തിലാണ് സദ്യയൊരുക്കിയത്.

ഒഐസിസി ദമ്മാം റീജനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.ടി. ശശി, ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി എബി മേലേവിളയില്‍, അസീസ് കുറ്റിയാടി, ഷെരീഫ് ഇടതുരുത്തി, റഹീം പടിഞ്ഞാറങ്ങാടി, നൗഷാദ്, റാസിഫ്, ബഷീര്‍, ജിനോച്ചന്‍, സജ്ജാദ്, രാജീവ്, മുസ്തഫ, സിദ്ദീഖ്, ജയന്‍, ജഗദീഷ്, റെജി കുണ്ടറ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top