അഫ്‌സല്‍ കായംകുളം

ഹായില്‍: ‘ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന പ്രമേയത്തില്‍ നടക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി ഐസിഎഫ് ഹായില്‍ റീജിയന്‍ സ്‌നേഹവിരുന്നും സാംസ്‌കാരിക സംഗമവും സംഘടിപ്പിച്ചു. ബര്‍സാന്‍ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഐസിഎഫ് സൗദി നാഷണല്‍ സെനറ്റ് അംഗം എന്‍ജിനീയര്‍ ബഷീര്‍ നെല്ലളം ഉദ്ഘാടനം ചെയ്തു.

ഐസിഎഫ് ഹായില്‍ പാലക്കാട് ജില്ലയില്‍ നിര്‍മിച്ചു നല്‍കുന്ന ‘ദാറുല്‍ഖൈര്‍’ ഭവന പദ്ധതിയുടെ പ്രഖ്യാപനം അബ്ദുല്‍ റഹ്മാന്‍ മദനി കൊടുവള്ളി നിര്‍വഹിച്ചു. മുനീര്‍ സഖാഫി വെണ്ണക്കോട് സന്ദേശ പ്രഭാഷണം നടത്തി. ചടങ്ങില്‍ ഐസിഎഫിന്റെ ലഹരിവിരുദ്ധ പ്രതിജ്ഞ മീഡിയ സെക്രട്ടറി അബ്ദുല്‍ സമദ് തച്ചണ ചൊല്ലിക്കൊടുത്തു. കുട്ടികളുടെ കലാപരിപാടികള്‍, സ്ത്രീകള്‍ക്കായുള്ള വിജ്ഞാനപരീക്ഷ തുടങ്ങിയവയും സംഗമത്തിന്റെ ഭാഗമായി നടന്നു. ഐസിഎഫ് ഹായില്‍ റീജിയന്‍ പ്രസിഡന്റ് ബഷീര്‍ സഅദി കിന്നിംഗാര്‍ അധ്യക്ഷത വഹിച്ചു.

വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ബഷീര്‍ മാള, ഖൈദര്‍ അലി ഖാസിം, ജസീല്‍ കുന്നക്കാവ്, അല്‍ ഹബീബ് മെഡിക്കല്‍ സെന്റര്‍ എംഡി നിസാം പറക്കോട്ട്, ഷിമാള്‍ അലി മുഹമ്മദ് ഹാജി, മനോജ് (സിറ്റി ഫ്‌ലവര്‍), സോമരാജ്, ഡോ. മുഹമ്മദ് സാദീഖ്, അഷറഫ് നരിക്കുനി, ഖാദര്‍ കൊടുവള്ളി, അബ്ദുല്‍ റഹ്മാന്‍ ഓമശ്ശേരി, റിഷാബ് കാന്തപുരം തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം സഅദി സ്വാഗതവും ബാസിത്വ് മുക്കം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






