Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

റിയാദില്‍ തീപ്പൊരി താളപ്പെരുക്കം; വേടന്‍ ലൈവിന് തിരിതെളിക്കാന്‍ അന്‍സിബ

റിയാദ്: താളത്തിന്റെയും വാക്കുകളുടെയും തീപ്പൊരി ചിതറിക്കാൻ വേടൻ റിയാദിലെത്തുന്നു. പരിപാടിയുടെ ആവേശത്തിന് തിരിതെളിക്കാൻ സിനിമാ താരം അൻസിബ ഹസ്സൻ മുഖ്യാതിഥിയാകും. ഒക്ടോബർ രണ്ടിന് അരങ്ങേറുന്ന ‘വേടൻ ലൈവ്’ മെഗാ ഷോയുടെ ടൈറ്റിൽ, ടിക്കറ്റ് ലോഞ്ച് ഇന്നു വൈകീട്ട് (31-07-2026) ആറിനു മുറബ്ബ റിയാദ് അവന്യൂ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കും.

റാപ്പ് സംഗീതത്തിന്റെ മൂർച്ചയും വേഗവും താളപ്പെരുമയും പങ്കുവെച്ച് പ്രവാസികളെ ആവേശം കൊള്ളിക്കാനൊരുങ്ങുന്ന ഷോയുടെ സംഘാടകർ മൂൺഗ്ലൈഡ് എന്റർടെയ്ൻമെന്റ്‌സും മലയാളി സംഘടനകളുടെ കൂട്ടായ്മയായ എൻആർകെ ഫോറവുമാണ്. ചടങ്ങിൽ പോൾസ്റ്റാർ ഡാൻസ് അക്കാദമിയിലെ കലാകാരന്മാരും കലാഭവൻ നസീബും നയിക്കുന്ന വർണ്ണാഭമായ കലാപരിപാടികളും അരങ്ങേറും. റിയാദിലെ സാംസ്‌കാരിക, സാമൂഹിക, വ്യവസായ മേഖലകളിലെ പ്രമുഖരും അണിനിരക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top