Sauditimesonline

dcm
അബു മാത്തന്‍ ജോര്‍ജിന് പകരക്കാരന്‍; റിയാദില്‍ ഡിസിഎം ബഷീര്‍ അഹമ്മദ്

സൗദിയില്‍ യുഎന്‍എ രക്ത ദാന ക്യാമ്പ്

റിയാദ്: സൗദി ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) സൗദി യൂണിറ്റ് റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എഴുപതിലധികം യൂനിറ്റ് രക്തം ദാനം ചെയ്തു. സൗദി പ്രസിഡന്റ് ഷമീര്‍ ഷംസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. സൗദി ബ്ലെഡ് ഡൊണേസ് കേരള പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ബിബി ജോയ്, മൈജോ ജോണ്‍, ഷമീര്‍ ഷംസുദീന്‍, രഞ്ജു പീച്ചിഞ്ചേരി, ഫെബ മാത്യു, മായ ജയരാജ്, ശ്യാം കുമാര്‍, നിമിഷ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി മാത്യു സ്വാഗതവും ട്രഷറര്‍ ബിബി ജോയ് നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top