റിയാദ്: വളര്‍ന്നുവരുന്ന സംഗീത പ്രതിഭ വൈഷ്ണവ് ഗിരീഷിന്റെ സ്വരമാധുരി ആസ്വാദിക്കാന്‍ റിയാദില്‍ അവസരം ഒരുക്കുന്നു. റിയാദ് ടാക്കീസ്, കെ സെവന്‍ സ്റ്റുഡിയോ, എഫ് സിക്‌സ് മീഡിയ എന്നിവ സംയുക്തമായാണ് സംഗീത വിരുന്ന് ഒരുക്കിയിട്ടുളളത്. ‘ഐസോണിക് മ്യൂസിക് ഐഡൊള്‍ 2019’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാിെ ഡിസംബര്‍ 6ന് വെള്ളി വൈകീട്ട് 7ന് എക്‌സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.
ഇന്ത്യന്‍ ഐഡോള്‍ റിയാലിറ്റി ഷോയിലെ മികച്ച പ്രകടനത്തോടെയാണ് വൈഷ്ണവ് സംഗീത ലോകത്ത് ശ്രദ്ധനേടുന്നത്. സൗദി പൗരന്‍ അഹമ്മദ് സുല്‍ത്താന്‍ അല്‍ മൈമാനിയും മലയാളം, ഹിന്ദി ഗാനങ്ങളുമായി വേദിയിലെത്തും.
റിയാദിലെ കലാകാരന്‍മാരുടെ നേതൃത്വത്തില്‍ വിവിധ കലാരൂപങ്ങളും അരങ്ങേറും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ശങ്കര്‍ കേശവന്‍ (0555109153), നൗഷാദ് ആലുവ (0568382083) ഷൈജു പച്ച (0559374233) എന്നിവരെ ബന്ധപ്പെണമെന്ന് സംഘാടകര്‍ അറിയിച്ചു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.