Sauditimesonline

gmf calender
ജിഎംഎഫ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

“നേരിനായി സംഘടിക്കുക, നീതിക്കായി പോരാടുക” കെഎംസിസി പ്രചാരണ സമ്മേളനം ഡിസംബര്‍ 6ന്

റിയാദ്: നേരിനായി സംഘടിക്കുക, നീതിക്കായി പോരാടുക എന്ന പ്രമേയത്തില്‍ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ക്യാമ്പയിന്റെ പ്രചരണാര്‍ത്ഥം റിയാദ് മലപ്പുറം ജില്ല കെഎംസിസി റിയാദില്‍ പ്രചാരണ സമ്മേളനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 6 വെള്ളി രാത്രി 7:30ന് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.

മുസ്ലിം ലീഗിന്റെയും കെഎംസിസിയുടെയും നേതാക്കള്‍ പങ്കെടുക്കുമെന്ന് കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഷരീഫ് അരീക്കോട്, ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട എന്നിവര്‍ അറിയിച്ചു. സൗദി കെഎംസിസി ദേശീയ സമിതി ആവിഷ്‌ക്കരിച്ച സാമൂഹ്യ സുരക്ഷ സ്‌കീമില്‍ അംഗത്വമെടുക്കാനുള്ള സൗകര്യവും ഓഡിറ്റോറിയത്തില്‍ ഒരുക്കുമെന്നു ഭാരവാഹികള്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top