റിയാദ്: രണ്ടു വര്‍ഷം നീണ്ട ആടുജീവിതത്തിനൊടുവില്‍ അമ്പലപ്പുഴ കാക്കാഴം പുതുവല്‍ അന്‍ഷാദ് നാളെ നാട്ടിലേക്ക് മടങ്ങും. 2017ഒക്ടോബര്‍18ന് ഹൗസ് െ്രെഡവര്‍ വിസയിലെത്തിയ അന്‍ഷാദിന് ടീ ബോയിയുടെ ജോലി എന്നാണ് ഏജന്റ് വിശ്വസിപ്പിച്ചത്. എന്നാല്‍ മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കാനായിരുന്നു വിധി. റിയാദില്‍ നിന്നു 350കിലോമീറ്റര്‍ അകലെ സാജിറിലെ മരുഭൂമിയിലായിരുന്നു ഒട്ടകക്കൂട്ടങ്ങള്‍ക്കൊപ്പം അന്‍ഷാദിന്റെ ദുരിത ജീവിതം. ശുദ്ധജലമോ ഭക്ഷണമോ ലഭിച്ചില്ല. സ്‌പോണ്‍സറുടെ മര്‍ദ്ദനത്തിനും ഇരയായി. പൂര്‍ണ ആരോഗ്യവാനായിരുന്ന അന്‍ഷാദ് രണ്ടു വര്‍ഷത്തിനിടെ 23 കിലോ ഭാരം കുറഞ്ഞു. മരുഭൂമിയിലുളള സുഡാനികളും ബംഗാളികളും നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. അന്‍ഷാദിന്റെ മൊബൈല്‍ ഫോണ്‍ സ്‌പോണ്‍സര്‍ വാങ്ങിയതിനാല്‍ പുറം ലോകവുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. ഒരിക്കല്‍ സുഡാനി നല്‍കിയ ഫോണില്‍ നിന്നാണ് നാട്ടിലേക്ക് വിളിച്ചു ദുരിതകഥ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരനായ സിയാദ് ഇടപെട്ട് മോചന ശ്രമം നടത്തി. ബന്ധപ്പെടുന്നതിന് മൊബൈല്‍ ഫോണും റീചാര്‍ജ് കൂപ്പണുകളും നല്‍കി.
നാട്ടിലുള്ള കുടുംബം കേരള സര്‍ക്കാരിനും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കി. സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ട് മോചന ശ്രമം നടത്തി. ഇതിനിടെ മരുഭൂമിയില്‍ 90 കിലോമീറ്റര്‍ കാല്‍നടയായി സമുദാ പോലീസ് സ്‌റ്റേഷനില്‍ എത്തി സ്‌പോണ്‍സര്‍ക്കെതിരെ പരാതി നല്‍കി. സ്‌പോണ്‍സറെ പൊലീസ് വിളിച്ചുവരുത്തി. മുഴുവന്‍ ശമ്പളവും നല്‍കാമെന്നും ഒരുമാസത്തിനകം നാട്ടിലേക്ക് വിടാമെന്നും സ്‌പോണ്‍സര്‍ എഴുതി നല്‍കി. അന്‍ഷാദിനെ സ്‌പോണ്‍സറോടൊപ്പം മടക്കി വിടുകയും ചെയ്തു. എന്നാല്‍ ശമ്പളമോ ഭക്ഷണമോ നല്‍കാതെ പീഡനം തുടര്‍ന്നു.
അന്‍ഷാദിന്റെ മോചനത്തിന് കുടുംബം റിയാദിലുള്ള ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുടെ സഹായം തേടി. ഹഫര്‍ അല്‍ ബാത്തിനിലുളള ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകനും ഇന്ത്യന്‍ എംബസി വളണ്ടിയറുമായ നൗഷാദ് കൊല്ലത്തെ അന്‍ഷാദിന്റെ മോചനത്തിന് ഇടപെട്ടു. ഇന്ത്യന്‍ എംബസിയില്‍ നിന്നും അനുമതിപത്രം വാങ്ങിയ അദ്ദേഹം റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് ഉപ്പട(റോയല്‍ ട്രാവല്‍സ്)യോടൊപ്പം സാമൂദാ പോലീസ് സ്‌റ്റേഷനില്‍ പോയി. അവിടെയുള്ള ജബ്ബാര്‍ അമ്പലപ്പുഴയുടെ സഹായത്തോടെ അന്‍ഷാദിനെ മോചിപ്പിച്ചു. അന്‍ഷാദിന്റെ മുഴുവന്‍ കുടിശിക ശമ്പളവും വാങ്ങി നല്‍കുകയും ചെയ്തു. നവംബര്‍ 19ന് മോചിതനായ അന്‍ഷാദ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുടെ സംരക്ഷണയിലായിരുന്നു. ഉംറ നിര്‍വ്വ അന്‍ഷാദ് നാളെ നാട്ടിലേക്ക് മടങ്ങും. അന്‍ഷാദിനുള്ള വിമാന ടിക്കറ്റും ഫ്രറ്റേണിറ്റി ഫോറം നല്‍കി.
മകന്‍ ഉമറുല്‍ ഫാറൂഖിനെ കാണാനുള്ള ആവേശത്തിലാണ് അന്‍ഷാദ്. സൗദിയിലേക്ക് വരുമ്പോള്‍ ഗര്‍ഭിണിയായിരുന്നു ഭാര്യ റാഷിദ. മാതാപിതാക്കളും സഹോദരങ്ങളും നാട്ടുകാരും അന്‍ഷാദ് മോചിതനായതിന്റെ സന്തോഷത്തിലാണ്.
. സിയാദ് കാക്കാഴം, യു എം കബീര്‍, ഹബീബ് തയ്യില്‍, ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ ഇല്‍യാസ് തിരൂര്‍, അന്‍സില്‍ മൗലവി, അന്‍സാര്‍ ആലപ്പുഴ, മുനീബ് പാഴൂര്‍, മെഹിനുദ്ദീന്‍ മലപ്പുറം , ഷറഫുദ്ദീന്‍ മണര്‍കാട് തുടങ്ങി മോചനത്തിന് സഹായിച്ചവര്‍രെ അന്‍ഷാദ് നന്ദി അറിയിച്ചു
https://chat.whatsapp.com/CFBRIAxAZmj3lHdYQpUrZz സൗദിടൈംസ് വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ലിങ്ക് ക്ലിക് ചെയ്ത് ഗ്രൂപില്‍ അംഗമാവുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.