റിയാദ്: സൗദി എയര്‍ലൈന്‍സിന്റെ നിരക്കു കുറഞ്ഞ ക്ലാസുകളില്‍ 23 കിലോഗ്രാമിന്റെ ഒരു ലഗേജ് മാത്രമേ അനുവദിക്കുകയുളളൂവെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ 23 കിലോഗ്രാമിന്റെ രണ്ട് ലഗേജ് സൗജന്യമായി അനുവദിച്ചിരുന്നു. അടിസ്ഥാന ക്ലാസുകളില്‍ പെട്ട വി, എന്‍, ടി എന്നിവയിലാണ് സൗജന്യമായി അനുവദിക്കുന്ന ലഗേജിന്റെ പരിധി 23 കിലോഗ്രാമായി ചുരുക്കിയത്. 23 കിലോയുടെ ഒറ്റ ലേഗജ് ആയിരിക്കണമെന്നും സൗദി എയര്‍ലൈന്‍സ് അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെ ഇന്റര്‍നാഷണല്‍ സെക്ടറില്‍ ഇന്നലെ മുതല്‍ ലേഗജിന്റെ പരിധി പ്രാബല്യത്തില്‍ വന്നു. അതേസമയം, കുറഞ്ഞ ക്ലാസില്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 46 കിലോഗ്രാം സൗജന്യമായി അനുവദിക്കുന്നത് തുടരുമെന്നും സൗദിയ വ്യക്തമാക്കി.
ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന ക്യൂ, എല്‍, എച്, കെ ക്ലാസുകളിലെ യാത്രക്കാര്‍ക്ക് 23 കിലോയുടെ രണ്ട് ലഗേജുകള്‍ സൗജന്യമായി അനുവദിക്കും.
ഡിസംബര്‍ നാലിന് മുമ്പ് പര്‍ചേസ് ചെയ്ത കുറഞ്ഞ ക്ലാസിലെ ടിക്കറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 23 കിലോയുടെ രണ്ട് ലഗേജുകള്‍ സൗജന്യമായി കൊണ്ടുപോകാന്‍ അനുവദിക്കുമെന്നും സൗദിയ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.