
റിയാദ്: സൗദിയില്‍ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ ലിബിയന്‍ സയാമീസ് ഇരട്ടകള്‍ക്ക് ഇനി രണ്ടു തൊട്ടിലില്‍ ഉറങ്ങാം. വിജയകരമായി ശസ്ത്രക്രിയ കഴിഞ്ഞ കുരുന്നുകളെ 21 ദിവസത്തിനു ശേഷം ഐ സി യുവില്‍ നിന്നു മാറ്റി. നിലവിലെ ആരോഗ്യ നില തൃപ്തികരമാണ്. ഈ സാഹചര്യത്തിലാണ് ഇരട്ടകളെ വാര്‍ഡിലേക്ക് മാറ്റിയതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രികൂടിയായ ഡോ. അബ്ദുല്ല അല്‍ റബീഅ പറഞ്ഞു.
സയാമീസ് ഇരട്ടകളായ അഹമദ്, മുഹമ്മദ് എന്നിവരെ കഴിഞ്ഞ മാസം 14ന് ആണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയത്. നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴിലുളള കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

കുട്ടികളുടെ ആരോഗ്യ നില സാധാരണ നിലയിലേക്ക് നീങ്ങുകയാണെന്നും ഉമ്മക്ക് മുലപ്പാലൂട്ടാന്‍ കഴിയുന്നുണ്ടെന്നും ആശുപത്രിയിലെത്തിയ ഡോ. അബ്ദുല്ല അല്‍ റബീഅ പറഞ്ഞു. ഫിസിയോ തെറാപ്പി ഉള്‍പ്പെടെ ചികിത്സ തുടരണം. ഇതിന് രണ്ടു മുതല്‍ മൂന്നു മാസം വരെ കുട്ടികള്‍ ആശുപത്രിയില്‍ തുടരണം.
നാലു മാസത്തിനു ശേഷം കുട്ടികള്‍ക്ക്മാതൃരാജ്യമായ ലിബിയയിലേക്ക് മടങ്ങാന്‍ കഴിയും. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയയും ചികിത്സയും ഏറ്റെടുത്തത്. 14 മണിക്കൂറിലേറെ സമയമെടുത്താണ് 35 അംഗ സംഘം അഹമ്മദിനെയും മുഹമ്മദിനെയും ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയത്. ഇതുവരെ വിവിധ രാജ്യങ്ങളില്‍ നിന്നുളള നാല്‍പ്പത്തിയെട്ട് സയാമീസ് ഇരട്ടകളെ സൗദിയില്‍ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയിട്ടുണ്ട്.
—————————————————————————————————————-
https://chat.whatsapp.com/CFBRIAxAZmj3lHdYQpUrZz സൗദിടൈംസ് വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ലിങ്ക് ക്ലിക് ചെയ്ത് ഗ്രൂപില്‍ അംഗമാവുക. —————————————————————————————-
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
