Sauditimesonline

dcm
അബു മാത്തന്‍ ജോര്‍ജിന് പകരക്കാരന്‍; റിയാദില്‍ ഡിസിഎം ബഷീര്‍ അഹമ്മദ്

പൊളളലേറ്റ് മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം വെളളിയാഴ്ച സംസ്‌കരിക്കും

റിയാദ്: പൊളളലേറ്റ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഡിസംബര്‍ 6ന് റിയാദില്‍ സംസ്‌കരിക്കും. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ ഹംസകുട്ടി സത്താര്‍ (47) ന്റെ മൃതദേഹമാണ് മന്‍സൂരിയ ഖബര്‍ സ്ഥാനില്‍ സംസ്‌കരിക്കുന്നത്.ഒക്‌ടോബര്‍ 16ന് താമസ സ്ഥലത്താണ് ഹംസകുട്ടി സത്താറിന് പൊളളലേറ്റത്. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുളള അല്‍മ ഗഌസ് ആന്റ് അലൂമിനിയം കമ്പനിയില്‍ ജീവനക്കാരനായിരുന്നു. സഹപ്രവര്‍ത്തകനായ മലയാളിയും പൊളളലേറ്റു മരിച്ചിരുന്നു.

സംഭവത്തില്‍ അസ്വഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരുകയായിരുന്നു. അഗ്‌നിബാധക്ക് കാരണക്കാരനായ തിരുവനന്തപുരം സ്വദേശി മരിച്ചതിനാല്‍ കേസ് അവസാനിപ്പിച്ചതിന് ശേഷമാണ് മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി കിട്ടിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top