Sauditimesonline

trump
കടൽ കടക്കുന്ന ഭീഷണി; ഹോർമുസ് ഇനി 'യുഎസ് മണ്ണ്', ട്രംപിന്റെ പ്രഖ്യാപനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ

വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നത് സമഗ്ര വ്യക്തിത്വം: റഫീഖ് കൊടിയത്തൂര്‍

റിയാദ്: ജീവിതവഴിയില്‍ നേരിടുന്ന പ്രതിസന്ധികളില്‍ തളരാതെ ജീവിത വിജയം നേടാനുളള ഇച്ഛാശക്തി വിദ്യാര്‍ഥികള്‍ നേടിയെടുക്കണമെന്ന് കേരള സര്‍ക്കാര്‍ പാഠപുസ്തക സമിതി അംഗവും കെഎന്‍എം പാഠപുസ്തക സമിതി ജനറല്‍ കണ്‍വീനറുമായ റഫീഖ് കൊടിയത്തൂര്‍ പറഞ്ഞു. പഠനകാലത്തെ പോരാട്ടവീര്യം സമഗ്ര വ്യക്തിത്വം ആര്‍ജ്ജിക്കുന്നതിന് ഉപയോഗപ്പെടുത്തണം. ജീവിതയാഥാര്‍ഥ്യങ്ങളില്‍ ഉള്‍ക്കാഴ്ച പകരാനും സാധിക്കണം. അപ്പോള്‍ മാത്രമാണ് വിദ്യാഭ്യാസം പൂര്‍ണ്ണമാവുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. റിയാദ് സലഫി മദ്‌റസ സംഘടിപ്പിച്ച രക്ഷാകര്‍തൃ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സലഫി മദ്‌റസ ബ്രോഷര്‍, അറബിക് കയ്യെഴുത്തു പരിശീലന സഹായി എന്നിവയുടെ പ്രകാശനവും നടന്നു. പാദവാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുഹമ്മദ് അഫാന്‍, ഇഷാ മര്‍യം, അഹമ്മദ് ഇഷാന്‍, അല്‍ അമീന്‍, ഇല്‍ഹാം, മന്‍ഹ സമീര്‍, ഷാബ്‌റാദി, നിംറ നസ്‌റിന്‍, റാസിന്‍ ഷാഹിദ്, അംന റിസ, ആയിഷ നഹ്‌റിന്‍, റജ്വ എന്‍ കെ എന്നിവരെ ചടങ്ങില്‍ ആദരിച്ചു .

റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ എടത്തനാട്ടുകര, മദ്‌റസ പ്രിന്‍സിപ്പാള്‍ സഅദുദ്ദീന്‍ സ്വലാഹി, പിടിഎ പ്രസിഡന്റ് മഅറൂഫ് സാഹിബ്, സെക്രട്ടറി ഫൈസല്‍ പൂനൂര്‍, ലുഖ്മാന്‍ സാഹിബ്, അബ്ദുല്‍ ജലീല്‍, അഷ്‌കര്‍ കണ്ണൂര്‍, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍ എന്നിവര്‍ സംബന്ധിച്ചു .

കമാല്‍ നാസര്‍, ഫസല്‍ റഹ്മാന്‍ അറക്കല്‍, മുജീബ് ഇരുമ്പുഴി, നജീബ് സ്വലാഹി, ഹസീന കോട്ടക്കല്‍, റുഖ്‌സാന വഹാബ്, താജ്ജുന്നീസ, റംലത്ത്, റജീന സിവി, റജീന സിപി, റസീന, നബീല എന്നിവര്‍ നേതൃത്വം നല്‍കി. മദ്‌റസ മാനേജര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. അംജദ് അന്‍വാരി സ്വാഗതവും അബ്ദുല്‍ അസീസ് കോട്ടക്കല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top