Sauditimesonline

watches

സൗദിയില്‍ 38 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതര്‍ 171

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ 38 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 171 ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആറുപേര്‍ക്ക് നേരത്തെ രോഗം സുഖപ്പെട്ടിരുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യം പ്രതിരോധ നടപടികള്‍ സജീവമാക്കി. പുണ്യ നഗരിയിലെ ഇരുഹറമുകള്‍ ഒഴികെ എല്ലാ പള്ളികളിലും നമസ്‌ക്കാരവും ജുമുഅയും നിര്‍ത്തിവെക്കാന്‍ സൗദി പണ്ഡിതസഭയും ഉത്തരവിട്ടു.

ജിദ്ദയില്‍ ഐസൊലേഷനില്‍ കഴിയുന്ന ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരാളിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ജര്‍മ്മനിയില്‍ നിന്നു വന്ന പൗരന്‍, ബ്രിട്ടനില്‍ നിന്നു വന്ന ജോര്‍ദാന്‍ പൗരന്‍മാര്‍ എന്നിവര്‍ക്കും വൈറസ് ബാധ കണ്ടെത്തി. ഈജിപ്തില്‍ നിന്നെത്തിയ രണ്ട് ഈജിപ്ഷ്യന്‍ പൗരന്‍മാരില്‍ ഒരു പുരുഷനും ഒരു സ്ത്രീയും ഉള്‍പ്പെടും. ഒരു തുര്‍ക്കി സ്ത്രീക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രാലയം അറിയിച്ചു.

ഇറാഖില്‍ നിന്നെത്തിയ ആറു പേര്‍ക്കും ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരെല്ലാം സൗദി പൗരന്‍മാരാണ്. നേരത്തെ വൈറസ് സ്ഥിരീകരിച്ച ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ സ്വദേശി പൗരനും കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ ഖത്തീഫിലെ ആരോഗ്യ കേന്ദ്രത്തിലാണ്. ദഹ്‌റാനിലെ ആരോഗ്യ കേന്ദ്രത്തില്‍ പുതിയ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌പെയിനില്‍ നിന്നു വന്ന പൗരനും കൊവിഡ് ബാധിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top