Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

ഇന്ത്യയില്‍ നിന്നെത്തിയ സൗദി പൗരനും കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്: ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞെത്തിയ സൗദി പൗരന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിനു പുറമെ ജോര്‍ദാന്‍, ഒമാന്‍, ബ്രിട്ടന്‍, തുര്‍ക്കി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ 13 സ്വദേശി പൗരന്മാര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്‌പെയിനില്‍ നിന്നെത്തിയ ജോര്‍ദാന്‍ പൗരനും മൂന്ന് സ്വദേശി പൗരന്മാരും നേരത്തെ രോഗം സ്ഥിരീകരിച്ച വരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു ഫിലിപ്പീന്‍ സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവര്‍ റിയാദില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ജിദ്ദ, റിയാദ്, മക്ക, ദഹ്‌റാന്‍, അല്‍ഖത്തീഫ് എന്നിവിടങ്ങളിലായി മാര്‍ച്ച് 17ന് പുതുതായി 38 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 171 ആയി ഉയര്‍ന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top