ദമാം: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഗ്രൂപ്പിന്റെ പുതിയ ശാഖ സൗദി നാഷണല്‍ ഗാര്‍ഡ് കാമ്പസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെംപിന്‍സ്‌കി അല്‍ ഉസ്മാന്‍ ഹോട്ടലിന് സമീപം അല്‍ ഹരാസ് അല്‍ വത്വനി റോഡിലാണ് ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് ചെയര്‍മാനും മനാജേിംഗ് ഡയറക്ടറുമായ യൂസഫലി എം.എയുടെ സാന്നിധ്യത്തില്‍ നാഷണല്‍ ഗാര്‍ഡിന്റെ പാര്‍പ്പിട വിഭാഗം മേധാവി എഞ്ചിനീയര്‍ അല്‍ദുഗൈം ഫഹദ് സഈദ് ഉദ്ഘാടനം നിര്‍വഹിച്ചു.

നാഷ്ണല്‍ ഗാര്‍ഡും ലുലു ഗ്രൂപ്പും കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ ശാഖ പ്രവര്‍നം ആരംഭിച്ചത്. ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന യൂസഫലി പറഞ്ഞു. നാഷണല്‍ ഗാര്‍ഡ് കാമ്പസിലെ നാലാമത് ശാഖയാണ് ദമാമില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ ലോകോത്തര നിലവാരമുളള ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭ്യമാണെന്നും യൂസഫലി വ്യക്തമാക്കി.

46,000 ചതുരശ്രഅടി വിസ്തൃതിയിലാണ് പുതിയ ശാഖ ഒരുക്കിയിട്ടുളളത്. പലചരക്ക്, ജൈവ ഉല്‍പ്പന്നങ്ങള്‍, ഫ്രൂട്‌സ്, വെജിറ്റബില്‍ ഉള്‍പ്പെടെയുളള പ്രാദേശിക വിളകള്‍ എന്നിയും ലഭ്യമാണ്. ഫ്രഷ് മത്സ്യം, മാംസ്യം എന്നിവക്കു പുറമെ ഹോട് ഫുഡിനും വിപുലമായ സൗകര്യമാണ് ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റിലുളളത്. ഉദ്ഘാടന ചടങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ലുലു മാനേജ്‌മെന്റ് പ്രതിനിധികളും ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
