റിയാദ്: സൗദി അറേബ്യയിലെ അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് ജോലികളില്‍ 30 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍. അക്കൗണ്ടന്റ് തസ്തികയില്‍ അഞ്ചില്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം ബാധകമാണ്.
ആറുമാസം മുമ്പാണ് അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മേഖലയില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പ്രഖ്യാപിച്ചത്. 30 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍ വരുന്നതോടെ 9800 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അക്കൗണ്ട്‌സ് മാനേജര്‍, ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌സ് മാനേജര്‍, ഓഡിറ്റിംഗ് ് മാനേജര്‍, ഇന്റേണല്‍ ഓഡിറ്റര്‍, കോസ്റ്റ് അക്കൗണ്ടന്റ്, ജനറല്‍ അക്കൗണ്ടന്റ് തുടങ്ങി 20 തസ്തികകള്‍ക്ക് സ്വദേശിവത്ക്കരണം ബാധകമാണ്.
സൗദി സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സില്‍ രജിസ്‌ട്രേഷന്‍ നേടിയ സ്വദേശികളെയാണ് നിയമിക്കേണ്ടത്. ബിരുദ ധാരികള്‍ക്ക് 6000 റിയാലും ഡിപ്‌ളോമാ നേടിയവര്‍ക്ക് 4500 റിയാലുമാണ് അടിസ്ഥാന ശമ്പളമെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.