Sauditimesonline

KELI KUDUMBAVEDI
'സിനിമാ കൊട്ടക' ഇന്ന് തുറക്കും

സൗദിയില്‍ അന്തരീക്ഷ താപം ഉയരും; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ അന്തരീക്ഷ ഊക്ഷ്മാവ് ഗണ്യമായി വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും അന്തരീക്ഷ താപം അമ്പത് ഡിഗ്രിയിലേക്ക് ഉയരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

സൗദിയില്‍ വരണ്ട കാലാവസ്ഥക്കൊപ്പം അന്തരീക്ഷ താപം ഗണ്യമായി ഉയരും. വരും ദിവസങ്ങളില്‍ കൊടും ചൂടിനും ഉഷ്ണക്കാറ്റിനും സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ അന്തരീക്ഷ താപത്തില്‍ വര്‍ധനവ് രേഖപ്പെടുത്തും. തീര :പദേശങ്ങളില്‍ ഉഷ്ണക്കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.

പകല്‍ സമയങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണം. കടുത്ത അന്തരീക്ഷ താപം വാഹനങ്ങളുടെ ടയര്‍ പൊട്ടാന്‍ ഇടയാക്കും. അതുകൊണ്ടുതന്നെ പഴയ ടയറുകള്‍ മാറുകയും സുരക്ഷ ഉറപ്പുവരുത്തുകയും വേണം. വാഹനങ്ങളില്‍ സിഗററ്റ് ലൈറ്ററുകള്‍, സ്പിരിറ്റ് അടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കണം. കൊടും ചൂടില്‍ പൊട്ടിത്തെറിക്കാനും അഗ്‌നി പടരാനും സാധ്യതയുണ്ട്. റിയാദ്, ജിദ്ദ, ഖസീം, ദമ്മാം എന്നീ പ്രവിശ്യകളിലും അന്തരീക്ഷ താപം ഉയരും. ഇവിടങ്ങളില്‍ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top