Sauditimesonline

watches

ജൂണ്‍ 15 മുതല്‍ സൗദിയില്‍ ഉച്ച വിശ്രമ നിയം പ്രാബല്യത്തില്‍

റിയാദ്: സൗദി അറേബ്യയില്‍ ഉച്ച വിശ്രമ നിയമം ജൂണ്‍15ന് നിലവില്‍ വരും. അന്തരീക്ഷ താപം വര്‍ധിച്ചതോടെ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് നിയമം നടപ്പിലാക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ഉച്ച വിശ്രമ നിയമം മൂന്ന് മാസം നീണ്ടു നില്‍ക്കും. ഉച്ചയ്ക്ക് പന്ത്രണ്ടു മുതല്‍ വൈകിട്ട് മൂന്നു വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് നിയമ ലംഘനമാണ്. ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനാ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങള്‍ മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ് വഴിയും 19911 എന്ന ടോള്‍ ഫ്രീ നമ്പരിലും അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികള്‍, പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാര്‍ എന്നിവര്‍ക്കു ഉച്ച വിശ്രമ നിയമം ബാധകമല്ല. എന്നാല്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യതയുളളതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളും സംരക്ഷംവും ഒരുക്കണം.

ഉച്ച വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. നിയമം ലംഘിച്ച് ജോലി ചെയ്യാന്‍ തൊഴിലാളികളെ നിര്‍ബന്ധിക്കരുത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരാള്‍ക്ക് മൂവായിരം റിയാല്‍ വീതം പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഇരട്ടി തുക പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top