
റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം പെട്രോള്‍ ഉപഭോഗം കുറഞ്ഞതായി ഊര്‍ജ്ജ മന്ത്രാലയം. 2019നെ അപേക്ഷിച്ച് 31.6 ദലശക്ഷം ബാരലിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദി അറേബ്യയില്‍ രണ്ട് ഇനങ്ങളിലാണ് പെട്രോള്‍ വിതരണണ ചെയ്യുന്ന്. 91, 95 0ഇനങ്ങളിലുളള പെട്രോളിന്റെ ഉപഭോഗത്തില്‍ 16.3 ശതമാനം കുറവാണ് കഴിഞ്ഞ വര്‍ഷം രേഷപ്പെടുത്തിയത്. 2019ല്‍ 194.1 ദശലക്ഷം ബാരലായിരുന്നു ഉപഭോഗം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 162.4 ആയി കുറഞ്ഞു. ശരാശരി പ്രതിമാസം 26.33 ലക്ഷം ബാരലിന്റെ ഉപഭോഗമാണ് കുറഞ്ഞത്.
പത്തു വര്‍ഷം മുമ്പ് രാജ്യത്തെ പെട്രോള്‍ ഉപഭോഗം 151.4 ദശലക്ഷം ബാരലായിരുന്നു. അതിനുശേഷം ആദ്യമായാണ് പെട്രോളിന്റെ ഉപഭോഗം ഇത്രയും കുറയുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതാണ് പെട്രോള്‍ ഉപഭോഗം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്. മാത്രമല്ല, ഇന്ധനം കാര്യക്ഷമമായി വിനിയോഗിക്കുന്നതിന് വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
