
റിയാദ്: കൊവിഡ് പ്രതിരോധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ ഷോപ്പിംഗ് മാമളുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു. കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഒരു ഡോസ് എടുത്തവര്‍ക്ക് പ്രവേശനം അനുവദിക്കും. രാജ്യത്ത് ഇതുവരെ 40 ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാനാണ് കാമ്പയിന്‍ പുരോഗമിക്കുന്നത്. തവക്കല്‍നാ ആപ്ലിക്കേഷന്‍ പരിശോധിച്ച് കൊവിഡ് പ്രതിരോധ ശേഷി നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കഴിയും. നിലവില്‍ ഷോപിംഗ് മാളുകളില്‍ ശരശര ഊക്ഷ്മാവ് പരിശോധിച്ചാണ് പ്രവേശനം അനുവദിക്കുന്നത്. സമീപ ഭാവിയില്‍ തവക്കല്‍നാ ആപ്പിലെ ഇമ്യൂണ്‍ സ്റ്റാറ്റസ് പരിശോധിച്ചാവും പ്രവേശനം അനുവദിക്കുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
