
വിദേശ രാജ്യങ്ങളില്‍ നിന്നു സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് ഉറപ്പു വരുത്തും. ഇതിനായി മുഖിം പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. വിമാന മാര്‍ഗം സൗദിയിലേക്ക് പുറപ്പെടുന്നവര്‍ക്ക് ബോര്‍ഡിംഗ് പാസ് വിതരണം ചെയ്യുന്നതിന് മുമ്പ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പരിശോധിക്കണമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാന കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

റസിഡന്റ് പെര്‍മിറ്റുളള വിദേശ പൗരന്‍മാര്‍, അവരുടെ ആശ്രിത വിസയിലുളളവര്‍, സന്ദര്‍ശക വിസയിലുളളവര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലുളളവരും ആഭ്യന്തര മന്ത്രാലയത്തിന്റെ മുഖിം പോര്‍ട്ടലില്‍ വാക്‌സിന്‍ സ്വീകരിച്ചതിന്റെ വിവരം രേഖപ്പെടുത്തണം.18 വയസില്‍ താഴെയുളളവര്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ല.
മുഖീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശം ലഭിക്കും. ഇത് ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് കാണിക്കണം. മുഖിം പോര്‍ട്ടലില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥന്‍ പരിശോധിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദശിച്ചു.
muqeem.sa/#/vaccine-registration/home എന്ന പോര്‍ട്ടലില്‍ പേര്, ജനന തീയതി, നാഷണാലിറ്റി, കര അല്ലെങ്കില്‍ വ്യോമ മാര്‍ഗമാണോ യാത്ര, ഫ്‌ളൈറ്റ് നമ്പര്‍, എത്തിച്ചേരുന്ന ദിവസം, എത്തിച്ചേരുന്ന വിമാനത്താവളം, വാക്‌സിന്‍ സ്വീകരിച്ച രാജ്യം, ഫസ്റ്റ് ഡോസ് എടുത്ത തീയതി, ഏത് വാക്‌സിനാണ് എടുത്തത് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തണം.
കരമാര്‍ഗം സൗദിയിലെത്തുന്നവരും വാക്‌സിന്‍ സ്വീകരിച്ചതിന്റെ വിവരങ്ങള്‍ മുഖിം പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. പ്രവേശന കവാടങ്ങളില്‍ ഇത് പരിശോധിക്കും. മാത്രമല്ല, വാക്‌സിന്‍ സ്വീകരിച്ചതിന് വിദേശ രാജ്യങ്ങളിലെ ഹെല്‍ത് അതോറിറ്റി നല്‍കിയ സര്‍ട്ടിഫിക്കേറ്റും പരിശോധനക്ക് വിധേയമാക്കും. ജൂണ്‍ 16 മുതല്‍ വാക്‌സിന്‍ സ്വീകരിച്ചത് മുഖീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം.
അതിനിടെ, കൊവിഡ് പ്രതിരോധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ ഷോപ്പിംഗ് മാമളുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു. കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഒരു ഡോസ് എടുത്തവര്‍ക്ക് പ്രവേശനം അനുവദിക്കും. രാജ്യത്ത് ഇതുവരെ 40 ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഈ വര്‍ഷം അവസാനത്തോടെ പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാനാണ് കാമ്പയിന്‍ പുരോഗമിക്കുന്നത്. തവക്കല്‍നാ ആപ്ലിക്കേഷന്‍ പരിശോധിച്ച് കൊവിഡ് പ്രതിരോധ ശേഷി നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കഴിയും. നിലവില്‍ ഷോപിംഗ് മാളുകളില്‍ ശരശര ഊക്ഷ്മാവ് പരിശോധിച്ചാണ് പ്രവേശനം അനുവദിക്കുന്നത്. സമീപ ഭാവിയില്‍ തവക്കല്‍നാ ആപ്പിലെ ഇമ്യൂണ്‍ സ്റ്റാറ്റസ് പരിശോധിച്ചാവും പ്രവേശനം അനുവദിക്കുക
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
