
റിയാദ്: കൊവിഡ് സര്‍ട്ടിഫിക്കേറ്റ് പരിഷ്‌കരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സൗദിയിലെ പ്രവാസികള്‍ സ്വാഗതം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേകം സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്യുന്നതിന് പകരം ഏകീകൃത സര്‍ട്ടിഫിക്കേറ്റ് അനുവദിക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു.

കേന്ദ്രവും സംസ്ഥാനവും രണ്ട് ഡാറ്റാ ബേസുകളില്‍ നിന്ന് സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്യുന്നത് പ്രവാസികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഏപ്രില്‍ അവസാനം വരെ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ക്കും രണ്ടാം ഡോസിന് മുന്‍ഗണന ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇ ഹെല്‍ത് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രണ്ടു സര്‍ട്ടിഫിക്കറ്റുകളാണ് ലഭിക്കുന്നത്. ഇതിന് പരിഹാരം കാണണമെന്ന് കെഎംസിസി നാഷണല്‍ കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താണ് നിരവധി പ്രവാസികള്‍ ഒന്നാം ഡോസ് സ്വീകരിച്ചത്. മുന്‍ഗണന ലഭിക്കുന്നതിന് ഇവര്‍ സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ്19 കേരള ഡോട് ജിഒവി ഡോട് ഇന്‍ വെബ്‌സൈറ്റ് വഴി രണ്ടാം ഡോസും സ്വീകരിച്ചു. എന്നാല്‍ കൊവിന്‍ പോര്‍ട്ടലില്‍ ഇവര്‍ രണ്ടു ഡോസും സ്വീകരിച്ചതായി അപ്‌ഡേറ്റ് ചെയ്തിട്ടില്ല. ഡാറ്റാ ബേസുകള്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ വിദേശ രാജ്യങ്ങളില്‍ ആധികാരികത പരിശോധിക്കുന്ന വേളയില്‍ പ്രതിസന്ധി നേരിടും. ഇതിന് പരിഹാരം കാണണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
