
റിയാദ്: കേരള സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കൊവിഡ് സര്‍ട്ടിഫിക്കേറ്റില്‍ ബാച് നമ്പര്‍ ഉള്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സൗദി പ്രവാസികള്‍ക്ക് ആശ്വാസമാകും. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കേരള സര്‍ക്കാര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് പരിഷ്‌കരിക്കണമെന്ന് സൗദിടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരള സര്‍ക്കാര്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് വിതരണം ചെയ്യുന്ന കൊവിഡ് സര്‍ട്ടിഫിക്കേറ്റില്‍ വാക്‌സിന്റെ ബാച് നമ്പരും തീയതിയും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ സര്‍ട്ടിഫിക്കേറ്റ് അംഗീകരിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് ജൂണ്‍ 8ന് സൗദിടൈംസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണ്. സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്താവര്‍ 7 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണം. സൗദിക്ക് പുറത്ത് വിവിധ രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി സൗദിയിലെത്തിയ മലലാളികള്‍ക്ക് സര്‍ട്ടിഫിക്കേറ്റിലെ പിഴവ് മൂലം ക്വാറന്റൈനില്‍ കഴിയേണ്ടി വന്നു.
അതേസമയം, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴില്‍ കോവിന്‍ പോര്‍ട്ടല്‍ വഴി വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കേറ്റില്‍ ബാച് നമ്പരും തീയതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവാസികള്‍ക്ക് വാക്‌സിന് മുന്‍ഗണന നല്‍കിയതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത സര്‍ട്ടിഫിക്കേറ്റിലാണ് ബാച് നമ്പര്‍ ഇല്ലാത്തതിനാല്‍ പ്രവാസികള്‍ പ്രതിസന്ധിയിലായത്. അതുകൊണ്ടുതന്നെ പ്രശ്‌നം പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രവാസികള്‍ക്ക് ആശ്വാസം പകരും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
