
ജിദ്ദ: മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സൗദി ആലപ്പുഴ വെല്‍ഫയര്‍ അസ്സോസിയേഷന്‍ (സവ) എക്‌സിക്യൂട്ടീവ് അംഗവും സവാ ഹജ്ജ് സെല്‍ കോര്‍ഡിനേറ്ററുമായിരുന്ന ഹമീദ് സലീമിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി. കൊവിഡ് പ്രോടോകോള്‍ പ്രകാരം ജിദ്ദ റോള്‍സ് ആന്റ് കബാബ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വൈസ് കോണ്‍സല്‍ മാലതി ഗുപ്ത ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ സലാം കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. സവായുടെ ഉപഹാരം മാലതി ഗുപ്ത ഹമീദ് സലീമിന് സമ്മാനിച്ചു.

അബ്ദുല്‍ ജബ്ബാര്‍, മുഹമ്മദ് രാജാ, സിദ്ദീഖ് മണ്ണഞ്ചേരി, ഷാഫി പുന്നപ്ര, ജോണ്‍ ആല്‍മജാല്‍, അന്‍വര്‍ പൊന്നാട്, ഹാരിസ് നീര്‍കുന്നം എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
