
റിയാദ്: ഇന്ത്യയില്‍ നിന്ന് കൊവാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദി അറേബ്യയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം. ലോകാരോഗ്യ സംഘടന അംഗീകരിക്കാത്ത വാക്‌സിന്‍ സൗദി അറേബ്യയിലും അംഗീകാരം ലഭിച്ചിട്ടില്ല. ഇതാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയാകുന്നത്. അതേസമയം, നിരവധി സൗദി പ്രവാസികളും കൊവാക്‌സിന്‍ എടുത്തതോടെ പ്രതിസന്ധി നേരിടുകയാണ്.

കൊവിഡ് രൂക്ഷമായതോടെ 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് സൗദി അറേബ്യ പ്രവേശനം നിരോധിച്ചിരുന്നു. പിന്നീട് 11 രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കി. ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ വിലക്ക് തുടരുകയാണ്. എന്നാല്‍ ആരോഗ്യ മന്ത്രാലയത്തിലും സ്വകാര്യ മേഖലയിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി സൗദിയിലെത്തിയാല്‍ ക്വാറന്റൈന്‍ ഇല്ലാതെ രാജ്യത്ത് പ്രവേശനത്തിന് അനുമതി നല്‍കും. വാക്‌സിന്‍ സ്വീകരിക്കാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയാലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണം എന്നാണ് പുതിയ നിബന്ധന. സൗദിയിലെത്തുമ്പോഴും ക്വാറന്റൈനില്‍ നിന്ന് പുറത്തിറങ്ങുമ്പോിഴും ആര്‍ടി പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തുകയും വേണം. പുതിയ നിബന്ധന അനുസരിച്ച് ഇന്ത്യയില്‍ നിന്ന് കൊവാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളളവര്‍ സൗദിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയേണ്ടിവരും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
