
ദമ്മാം: കൊവിഡ് മുക്തി നേടി വിശ്രമിക്കുന്നതിനിടെ ന്യൂമോണിയ ബാധിച്ച മലയാളി യുവതി ഹൃദയാഘതത്തെ തുടര്‍ന്ന് ദമ്മാമില്‍ മരിച്ചു. കോഴിക്കോട് കാരപ്പുറം ആനന്ദ് ഗാര്‍ഡനില്‍ അശ്വതി മോഹന്‍ (35) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ബിപിന്‍ എസ് നായര്‍ ഭര്‍ത്താവാണ്. ന്യൂമോണിയ ബാധിച്ച് വെന്റിലേറ്ററിലായിരുന്ന അശ്വതിയെ സന്ദര്‍ശിക്കാനെത്തിയ മാതാപിതാക്കള്‍ ദമ്മാമിലുണ്ട്. അവസാന പരിശോധനയിലും കൊവിഡ് നെഗറ്റീവായ അശ്വതിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. ഇതിനുളള നടപടി സാമൂഹിക പ്രവര്‍ത്തകരു ൈനേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
