Sauditimesonline

chandy
ചാണ്ടി ഉമ്മന്‍ ജുലൈ 25 ന് റിയാദില്‍

കാലാവധി കഴിഞ്ഞ സൗദി വിസിറ്റ് വിസ സൗജന്യമായി പുതുക്കും

റിയാദ്: കൊവിഡിനെ തുടര്‍ന്ന് യാത്രാ വിലക്ക് നേരിടുന്ന രാജ്യങ്ങളില്‍ നിന്നുളളവരുടെ വിസിറ്റ് വിസ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് സൗദി സന്ദര്‍ശിക്കാന്‍ വിസ നേടിയവര്‍ക്ക് ഏറെ ആശ്വാസമാണ് മന്ത്രാലയത്തിന്റെ തീരുമാനം. സൗദിയില്‍ റസിഡന്റ് പെര്‍മിറ്റുളള വിദേശ തൊഴിലാളികളുടെ എക്‌സിറ്റ് റീ എന്‍ട്രി വിസയും വിസ കാലാവധിയും ജൂലൈ 31 വരെ ദീര്‍ഘിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

വിസിറ്റ് വിസ കാലാവധിയും ജൂലൈ 31വരെ ദീര്‍ഘിപ്പിക്കും. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ സര്‍വീസ് പ്ലാറ്റ്‌ഫോം ഇന്‍ജാസിറ്റ് വെബ്‌സൈറ്റില്‍ https://enjazit.com.sa/enjaz/extendexpiredvisa രജിസ്റ്റര്‍ ചെയ്യണം. കാലാവധി കഴിഞ്ഞ വിസിറ്റ് വിസ സൗജന്യമായി പുതുക്കി നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top