
റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക വൈദ്യുതി ഉപയോഗം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2019നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 3.45 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുളള നിയന്ത്രണമാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൊവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും വിദൂര തൊഴില്‍ പദ്ധതി വ്യാപിക്കുകയും ചെയ്തതോടെയാണ് കഴിഞ്ഞ വര്‍ഷം ഗാര്‍ഹിക വൈദ്യുതി ഉപയോഗം വര്‍ധിച്ചത്. 2019 ല്‍ രാജ്യത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കു പ്രകാരം 2019ല്‍ല്‍ ആണ് ഏറ്റവും കുറവ് വൈദ്യുത ഉപയോഗം നടന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 289.32 ടെറാ വാട്ട് വൈദ്യുതി ഉപയോഗിച്ചു. 2019 നെക്കാള്‍ ഇത് 9.65 ടെറാ വാട്ട് കൂടുതലാണ്.
സൗദി ഇലക്ട്രിസിറ്റി കമ്പനി, സെന്‍ട്രല്‍ ബാങ്ക് എന്നിവയാണ് വൈദ്യുത ഉപഭോഗം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. കഴിഞ്ഞ വര്‍ഷം ഗാര്‍ഹിക വൈദ്യുതി ഉപയോഗം 7.4 ശതമാനവും വ്യവസായിക വൈദ്യുതി ഉപയോഗം 17.1 ശതമാനവും വളര്‍ച്ച നേടി. ആരോഗ്യം, വിദ്യാഭ്യാസം, സമുദ്രജല ശുദ്ധീകരണം തുടങ്ങിയ മേഖലകളിലെ വൈദ്യുതി ഉപയോഗം 33.2 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
