Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

അഫ്ഗാന്‍ സമാധാനം: മക്കയില്‍ കരാര്‍ ഒപ്പുവെച്ചു

മക്ക: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് മുസ്‌ലിം വേള്‍ഡ് ലീഗിന്റെ നേതൃത്വത്തില്‍ സമാധാന കരാര്‍ ഒപ്പുവെച്ചു. അഫ്ഗാന്‍ ജനതക്കിടയില്‍ അനുരജ്ഞനം സാധ്യമാക്കുകയാണ് ലക്ഷ്യം. അഫ്ഗാനിലെ മുതിര്‍ന്ന പണ്ഡിതന്‍മാരും പാക് മന്ത്രിയും പങ്കെടുത്ത സമ്മേളനത്തിന് സൗദി അറേബ്യ ആണ് മുന്‍കൈ എടുത്തത്.

അഫ്ഗാന്‍ സമാധാന പ്രഖ്യാപന കരാറില്‍ പാക്ക് ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് ഡോ. നൂര്‍ അല്‍ ഹഖ് ഖാദ്രിയും അഫ്ഗാന്‍ ഹജ്ജ് മന്ത്രി ഷെയ്ഖ് മുഹമ്മദ് കാസിം ഹാലിമിയും ഒപ്പുവെച്ചു. മുസ്ലീം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലും അസോസിയേഷന്‍ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സ് പ്രസിഡന്റുമായ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍കരിം അല്‍ ഇസ്സയുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്.

യുദ്ധം ചെയ്യുന്ന വിഭാഗങ്ങള്‍ തമ്മില്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തും. അക്രമങ്ങളെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും നിരാകരിക്കും. അതുവഴി പ്രതിസന്ധി പരിഹരിക്കാന്‍ വഴിയൊരുക്കുകയാണ് കരാര്‍ ലക്ഷ്യം വെക്കുന്നത്.

അഫ്ഗാനില്‍ നിലനില്‍ക്കുന്ന അഗ്‌നിപരീക്ഷയില്‍ നിന്ന് കരകയറാന്‍ ജനങ്ങള്‍ക്കിടയില്‍ സമാധാനം കൈവരിക്കുന്നതിന് നിരവധി സംരംഭങ്ങളും ആഹ്വാനങ്ങളുമാണ് അഞ്ച് സെഷനില്‍ നടന്ന സമ്മേളനം ചര്‍ച്ച ചെയ്തത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top