
അല്‍ഖര്‍ജ്: മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അല്‍ഖര്‍ജ് ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് ഉമ്മത്തൂരിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 1992 മുതല്‍ അല്‍ഖര്‍ജിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ മത, സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന കുഞ്ഞിമുഹമ്മദെന്ന് പ്രവാസ ലോകത്തെ പുതുതലമുറക്ക് മാതൃകയാണെന്ന് ഉപഹാരം സമ്മാനിച്ച റിയാദ് ക്രിയേറ്റീവ് ഫോറം ചെയര്‍മാന്‍ അഡ്വ.ഹബീബ് റഹ്മാന്‍ പറഞ്ഞു. ആര്‍.ഐ.സി.സി കണ്‍വീന്‍ ഉമര്‍ ശരീഫ്, മുഹിയുദ്ദീന്‍ അരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഖുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് കോഴ്‌സ് (ക്യു.എച്ച്.എല്‍.സി), വാരാന്ത്യ ഖുര്‍ആന്‍ ക്ലാസ്സ്, ദഅവ വിങ്ങ്, നിച്ച് ഓഫ് ട്രൂത്ത്, പുണ്യം കാരുണ്യ പദ്ധതി തുടങ്ങിയ നിരവധി പ്രവര്‍ത്തന പദ്ധതികളുടെ അല്‍ഖര്‍ജ്ജ് ഏരിയ കോര്‍ഡിനേറ്ററായിരുന്നു കുഞ്ഞിമുഹമ്മദ്. യാത്രയയപ്പ് യോഗത്തില്‍ അബൂബക്കര്‍ പൊന്നാനി, സലാം കരുനാഗപ്പള്ളി, യൂസഫ് താനൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ കരുനാഗപ്പള്ളി സ്വാഗതവും നദീര്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
