Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

സൗദിയിലും ചാവക്കാട് ആഗോള കൂട്ടായ്മ ‘നമ്മള്‍’

റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുക്കാര്‍ ആഗോള സൗഹൃദക്കൂട്ട്’ സൗദി അറബ്യയില്‍ രൂപീകരിക്കുന്നു. ചാവക്കാട് പ്രദേശത്തെ സാമൂഹിക, ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതിനാണ് കൂട്ടായ്മയെന്ന് സംഘടകര്‍ അറിയിച്ചു.

കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ ഭാഗമായി കൊവിഡ് പ്രോടോകോള്‍ പ്രകാരം നടന്ന യോഗത്തില്‍ ഷാജഹാന്‍ ചാവക്കാട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സാലിഹ് പാവറട്ടി, നസീര്‍ എ. എം പാലയൂര്‍, ഫാറൂഖ് കെ പി കുഴിങ്ങര, ഹക്കീം മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ആരിഫ് വൈശ്യം വീട്ടില്‍ സ്വാഗതവും, ഷാഹിദ് അറക്കല്‍ നന്ദിയും പറഞ്ഞു.

കൂട്ടായ്മയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ ഷാജഹാന്‍ ചാവക്കാട്: 0539404355, ആരിഫ് വൈശ്യം വീട്ടില്‍ പാലയൂര്‍ : 0505789270 ഷാഹിദ് അറക്കല്‍ കറുകമാട്: 0551577163, യൂനുസ് പടുങ്ങല്‍ ഒരുമനയൂര്‍: 0502547781, പകാശ് താമരയൂര്‍: 0532989290 എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top