Sauditimesonline

watches

ആരോഗ്യ മന്ത്രാലയം ‘റിമോട്ട് ക്ലിനിക്കുകള്‍’ ആരംഭിച്ചു

റിയാദ്: ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ‘റിമോട്ട് ക്ലിനിക്കുകള്‍’ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പൊതുജനങ്ങള്‍ക്ക് വേഗം ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനാണ് പദ്ധതിയെന്ന് മന്ത്രാലയം അറിയിച്ചു. അനാറ്റ്, സ്വഹതി ആപ്ലിക്കേഷന്‍ വഴിയാണ് ചികിത്സ ലഭ്യമാക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്ങ്ങള്‍ ഇല്ലാത്തവര്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനും ഡോക്ടര്‍മാരുടെ നിര്‍ദേശം സ്വീകരിക്കാനും കഴിയും.

കൊവിഡ് വൈറസ് പടരുന്നത് പരമാവധി ചെറുക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് വെര്‍ച്വല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. വ്യക്തികള്‍ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് പരമാവധി കുറക്കണം. ഇതിന് വെര്‍ച്വല്‍ ക്ലിനിക്ക് സഹായിക്കും.

വെര്‍ച്വല്‍ ക്ലിനിക്കുകള്‍ വഴി രോഗികള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദഗ്ദരായ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും കുറഞ്ഞ സമയത്തിനകം രോഗികള്‍ക്ക് മരുന്നും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കും. അതേസമയം, അടിയന്തിര ചികിത്സ ആവശ്യമുളളവര്‍ക്ക് എത്രയും വേഗം ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കാനും ആപ്ലിക്കേഷന്‍ സഹായിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top