
റിയാദ്: ഇന്ത്യന്‍ എംബസിയില്‍ 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അംബാസഡര്‍ ഡോ. ഔാസാഫ് സഈദ് പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. രാഷ്ട്രപതിയുടെ സന്ദേശം അംബാസഡര്‍ പങ്കുവെച്ചു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ആഘോഷ പരിപാടികള്‍.

ദേശഭക്തി ഗാനവും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നൃത്തനൃത്യങ്ങളും അരങ്ങേറി. റിപ്പബ്ലിക് ദിനം പ്രമാണിച്ച് അംബാസഡര്‍ ഫൈസലിയ ഹോട്ടലില്‍ വ്യവസയ പ്രമുഖര്‍ക്ക് വിരുന്നൊരുക്കി. ഡിപ്‌ളോമാറ്റിക് ക്വാര്‍ട്ടറിലെ കള്‍ചറല്‍ പാലസില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് അയ്യാഫ് മുഖ്യാതിഥിയായിരുന്നു. വിവിധ കാലാപരിപാടികളും ചിത്ര പ്രദര്‍ശനവും അരങ്ങേറി.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ത്യന്‍ ജനതക്ക് ആശംസകള്‍ നേര്‍ന്നു. ഐശ്വര്യവും അഭിവൃദ്ധിയും പ്രധാനം ചെയ്യട്ടെ എന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.