
റിയാദ്: കൊവിഡ് കാലത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്തിയവരെ റിയാദ് ഷിഫാ മലയാളി സമാജം ആദരിച്ചു. കുടുംബ സഹായ ഫണ്ടും ചികിത്സാ സഹായവും ഉള്‍പ്പെടെ വിവിധ ധനസഹായവും വിതരണം ചെയ്തു.
മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സൗഹാര്‍ദത്തിന്റെ സഹകരണം മാതൃകയാക്കിയവരാണ് പ്രവാസ ലോകത്തെ മലയാളികളെന്ന് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത ഷിഹാബ് കൊട്ടുകാട് പറഞ്ഞു. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ കൊവിഡ് കാലത്ത് കൈകോര്‍ത്തത് നിരവധി മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനും സാന്ത്വനം നല്‍കാനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് ഇല്യാസ് സാബു അധ്യക്ഷത വഹിച്ചു.

ഹരികുമാര്‍ കുടുംബ സഹായ ഫണ്ട്, വിജയകുമാര്‍ ചികിത്സാ സഹായം, കവര്‍ച്ചക്കാരുടെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അഖില്‍ എന്നിവര്‍ക്കുളള ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു.
കൊവിഡ് കാലത്ത് ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്കു ഡോ. അബ്ദുല്‍അസീസ്, ഡോ. ഹസീന ഫുവാദ്, ഡോ. രസിക, ആനി സാമുവല്‍, സിന്ധുഷാജി എന്നിവര്‍ക്കു ഉപഹാരം സമ്മാനിച്ചു. സന്നദ്ധ സേവനം ചെയ്ത സാമൂഹിക പ്രവര്‍ത്തകരെയും ആദരിച്ചു. നസ്‌റുദ്ദീന്‍ വിജെ, ജയന്‍കൊടുങ്ങല്ലൂര്‍, ഹാരിസ് ചോല, സുലൈമാന്‍ ഊരകം, നജീം കൊച്ചുകലുങ്ക്, അഫ്താബ് റഹ്മാന്‍, ഷംനാദ് കരുനാഗപ്പള്ളി എന്നിവരും സ്‌നേഹാദരവ് ഏറ്റുവാങ്ങി.
അഷ്‌റഫ്‌വടക്കേവിള, ഹാരിസ്ബാബു, ഷാജിസോന, ഉമ്മര്‍അമാനത്, മുജീബ്കായംകുളം, മജീദ്പൂളക്കാടി, ഷൈജുതോമസ്, റാഫിപാങ്ങോട്, രാമചന്ദ്രന്‍, മജീദ്ചിങ്ങോലി, ഷാനവാസ്. ഡൊമനിക് സാവിയോ, റിജോ, അയൂബ്കരൂപ്പടന്ന, അലക്‌സ് കൊട്ടാരക്കര, നൗഷാദ് ആലുവ, സലാം പെരുമ്പാവൂര്‍, നവാസ് കണ്ണൂര്‍, സിദ്ദിഖ് തുവ്വൂര്‍, ഷൈജു പച്ച, അസ്‌ലം പാലത്ത്, നാസര്‍ ലയിസ്, റഫീഖ് തങ്ങള്‍, സുരേഷ് ശങ്കര്‍, റാഫി കൂട്ടായി എന്നിവര്‍ക്കും ഉപഹാരം സമ്മാനിച്ചു.
പരിപാടികള്‍ക്ക് രതീഷ് നാരായണന്‍, ഫിറോസ് പോത്തന്‍കോട്, ഷാജിപിള്ള, വര്‍ഗീസ് ആളുക്കാരന്‍, പ്രകാശ്ബാബു, വിജയന്‍ ഓച്ചിറ, സലീഷ്, റഹീം പറക്കോട്, ബിനീഷ്, ദിലീപ്, ഷജീര്‍, വിശ്വംഭരന്‍, കെ പി ഹനീഫ, ഹനീഫ വാഴങ്ങല്‍, സന്തോഷ് തിരുവല്ല, കുഞ്ഞുമുഹമ്മദ്, േജാബി, മണി ആറ്റിങ്ങല്‍, ഹംസ മക്കസ്‌റ്റോര്‍, ഉമ്മര്‍പട്ടാമ്പി, അജയന്‍, ബിജു സി എസ് അനില്‍ കണ്ണൂര്‍, ജിസ്സികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
