നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ മലയാളികള്‍ ഉള്‍പ്പടെ കോവിഡ് വാക്‌സിന്‍ രണ്ടാമത്തെ ഡോസുകള്‍ സ്വീകരിച്ചു തുടങ്ങി. കൊല്ലം കരുനാഗപ്പളി സ്വദേശിയും ആരോഗ്യ പ്രവര്‍ത്തകനുമായ ഷൈന്‍ റഷീദാണ് ഇരുപത്തി ഒന്ന് ദിവസത്തിന് ശേഷം വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച മലയാളി. ഇതോടെ തവക്കല്‍ന ആപ്പില്‍ ഇമ്മ്യൂണൈസ്ഡ് എന്ന ഹെല്‍ത് പാസ്‌പോര്‍ട്ടും നേടി.

ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡമനുസരിച്ച് എല്ലവരും വാക്‌സിന്‍ എടുക്കാന്‍ ശ്രമിക്കണം. ഊഹാപോഹങ്ങള്‍ വിശ്വസിക്കരുതെന്നും ഷൈന്‍ പറഞ്ഞു. രാജ്യം ലക്ഷക്കണക്കിന് റിയാല്‍ മുടക്കി നല്‍കുന്ന സേവനങ്ങളോട് പുറം തിരിയരുതെന്നും ആദ്ദേഹം പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങളൊന്നും നേരിട്ടില്ല. ലളിതവും അത്യാധുനികവുമായ മാര്‍ഗമാണ് വാകിസിനുവേണ്ടിയുള്ള അപ്പോയ്ന്റ്‌മെന്റും വിതരണത്തിനുള്ള സെന്ററുകളും ക്രമീകരിച്ചിട്ടുള്ളത്. സ്വദേശി, വിദേശി വിവേചനമില്ലാതെ സൗജന്യമായി വാക്‌സിന്‍ നല്‍കുന്ന ഭരണകൂടത്തിന്റെ തീരുമാനം മനുഷ്യരാശിയുടെ ആരോഗ്യത്തോടുള്ള കരുതലാണ്. കോവിഡ് പരിശോധനയും ചികിത്സയും ഇപ്പോള്‍ വാക്‌സിനും സൗജന്യമായി നല്‍കുന്ന സൗദി ഭരണാധികാരികളോട് മറ്റെല്ലാവരെയും പോലെ മലയാളി സമൂഹം കടപ്പെട്ടിരിക്കുമെന്നും ഷൈന്‍ കൂട്ടി ചേര്‍ത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.