Sauditimesonline

yoga 1
യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

ലുലു ഹൈപ്പറില്‍ റമദാന്‍ പ്രമോഷന്‍; നിത്യോപയോഗ സാധനങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ്

റിയാദ്: ഓഫറുകളും റെക്കാര്‍ഡ് വിലക്കുറവുമായി ലുലു സൗദി ഗ്രാന്‍ഡ് റമദാന്‍ പ്രമോഷന്‍ പ്രഖ്യാപിച്ചു. ആഗോള നിലവാരമുള്ള ഉല്‍പന്നങ്ങള്‍ക്ക് വിലയില്‍ വന്‍ കിഴിവുകളാണ് ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അരി, തേയില, ശീതള പാനീയം, ധാന്യങ്ങള്‍, എണ്ണ തുടങ്ങിയ നിത്യോപയോഗ വസ്തുക്കള്‍ക്ക് റമദാന്‍ സ്‌പെഷ്യല്‍ കില്ലര്‍ പ്രൈസുകളുമായാണ് ലുലു വ്രതമാസത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. റമദാന്‍ ഭക്ഷ്യവിഭവങ്ങളായ സമോസ, കിബ്ബെഹ് തുടങ്ങിയ റെഡി ടു പ്രിപ്പെയര്‍ ഫുഡ്‌സ്, ഫ്രീസറില്‍ നിന്ന് ഫ്രയറിലേക്കെത്തുന്നവയ്‌ക്കെല്ലാം അവിശ്വസനീയമായ വിലക്കുറവില്‍ ലഭ്യമാണ്.

ഡെസര്‍ട്ടുകള്‍, ചീസുകള്‍, കോള്‍ഡ് കട്ട്‌സ്, കുട്ടികളുടെ പ്രത്യേക ഭക്ഷ്യഇനങ്ങള്‍, വെജിറ്റേറിയന്‍ ഭക്ഷ്യപദാര്‍ഥങ്ങള്‍ (വേഗന്‍, ഓര്‍ഗാനിക്, കീറ്റോ) എന്നിവയും റമദാന്‍ സ്‌പെഷ്യല്‍ വിഭവങ്ങളായി ലുലുവില്‍ സജ്ജമായി. റമദാന്‍ പതിനഞ്ചിന് കുട്ടികളെ ഉദ്ദേശിച്ച് ‘ഗിര്‍ഗ്യാന്‍ ‘ വസ്‌ത്രോല്‍സവം നടക്കും. 50 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയുള്ള ഗിഫ്റ്റ് കാര്‍ഡുകളും വിതരണം ചെയ്യും. റമദാന്‍ കിറ്റുകളുടെ 99, 199 റിയാലിന്റെ ഉപഹാര പാക്കറ്റില്‍ അരി, എണ്ണ, പാല്‍പ്പൊടി, തേയില, പഞ്ചസാര, ജ്യൂസ് ഉല്‍പന്നം, പാസ്റ്റ, ഈത്തപ്പഴം, ധാന്യങ്ങള്‍, ചിക്കന്‍ സ്‌റ്റോക്ക് എന്നിവ അടങ്ങിയിരിക്കും. ഇതെല്ലാമടങ്ങിയ പാക്കറ്റ് വാങ്ങുകയോ വിഭവസമൃദ്ധവും പോഷകസമൃദ്ധവുമായ ഈ ഇഫ്താര്‍ സദ്യയുടെ പാക്കറ്റ് വാങ്ങി അര്‍ഹരായവര്‍ക്ക് എത്തിച്ചുകൊടുക്കുകയോ ചെയ്യാം.

15 റിയാലിന് ഇഫ്താര്‍ കിറ്റുകളും ലഭ്യമാണ്. അത്താഴത്തിനുള്ള സുഹൂര്‍ ഗിഫ്റ്റ് കാര്‍ഡുകളും ലുലുവിന്റെ റമദാന്‍ പദ്ധതിയുടെ സവിശേഷതയാണ്.

ദാനധര്‍മ്മങ്ങളുടെ ഈ മാസത്തില്‍ ഉപഭോക്താക്കള്‍ക്ക് ലുലുവിന്റെ ചാരിറ്റി ബോക്‌സുകള്‍ വാങ്ങി അര്‍ഹരായ ആളുകളിലേക്കെത്തിക്കുന്നതിനും സൗകര്യമുണ്ട്. 99 റിയാലിന്റെ ചാരിറ്റി പ്രീ പായ്ക്ക്ഡ് ബോക്‌സും ഇഫ്താര്‍ മീല്‍ ഗിഫ്റ്റ് കാര്‍ഡും ലുലു ചാരിറ്റി പദ്ധതിയുടെ രണ്ട് പാക്കേജുകളാണ്. സൗദി ഫുഡ് ബാങ്കിന്റെ പങ്കാളിത്തത്തോടെ അര്‍ഹരായ കുടുംബങ്ങള്‍ക്കുള്ള ചാരിറ്റി ബോക്‌സുകള്‍ വിതരണം ചെയ്യുക, സാമൂഹ്യ കൂട്ടായ്മകളിലും മറ്റും ആവശ്യമായി വരുന്ന ഗാര്‍ഹികോപകരണങ്ങള്‍, ശുചീകരണ സാമഗ്രികള്‍, ഹോം ലിനന്‍, വൈറ്റ് ഗുഡ്‌സ് എന്നിവ ലഭ്യമാകുന്നതിനും ലുലു റമദാന്‍ പദ്ധതിയില്‍ സംവിധാനമുണ്ട്.

എല്ലാ ലുലു ഉപഭോക്താക്കള്‍ക്കും ഹൃദ്യവും ആത്മാര്‍ഥവുമായ റമദാന്‍ ആശംസകള്‍ നേര്‍ന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ്, അവര്‍ക്കാവശ്യമായ നിത്യോപയോഗ വസ്തുക്കളുടേയും റമദാന്‍ ഭക്ഷ്യവിഭവങ്ങളുടെയെല്ലാം ഉന്നതമായ ഗുണനിലവാരവും അതോടൊപ്പം ആകര്‍ഷകമായ വിലക്കുറവും ലുലുവിന്റെ പ്രതിബദ്ധതയാണെന്ന് ഊന്നിപ്പറഞ്ഞു. ഉദാരമാസത്തിന്റെ സുകൃതവും പുണ്യവും പരിഗണിച്ചാണ് ലോകോത്തര നിലവാരമുള്ള കണ്‍സ്യൂമറിസത്തിലേക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി ശൃംഖല വിശുദ്ധമാസത്തില്‍ അതിന്റെ പ്രയാണം തുടങ്ങിവെച്ചതെന്നും ഷഹീം മുഹമ്മദ് ചൂണ്ടിക്കാട്ടി.

 

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top