‘മിഅ’ ലോഗൊ പ്രകാശനം

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) പുതിയ ലോഗോ പ്രകാശനം ചെയ്തു. ബത്ഹ സഫാ മക്കാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടൂക്കാട്, ‘മിഅ’ മുഖ്യരക്ഷാധികാരി സലിം കളക്കര എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു.

പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍ അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, ഒ.ഐ.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കല്ലുപ്പറമ്പന്‍, ഹാരിസ് ചോല, ഷബീര്‍ ഒതായി, അബൂബക്കര്‍ മഞ്ചേരി, മിഅ വനിതാ അഡ്മിന്‍ പാനല്‍ അംഗം ജുവൈരിയത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു

ട്രഷറര്‍ ഉമറലി അക്ബര്‍ ഒതുക്കുങ്ങല്‍ ആമുഖ പ്രസംഗം നടത്തി. വര്‍ക്കിങ്ങ് പ്രസിഡന്റ് അസൈനാര്‍ ഒബയാര്‍, സൈഫു വണ്ടൂര്‍, വിനീഷ് ഒതായി, ബിന്‍യാമിന്‍ ബില്‍റു, അന്‍വര്‍ സാദത്ത്, സുനില്‍ ബാബു എടവണ്ണ, ശിഹാബ് കരുവാരകുണ്ട്, സാദിഖ് വടപുറം, മന്‍സൂര്‍ ചെമ്മല, ഷമീര്‍ കല്ലിങ്ങല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മുഖ്യ രക്ഷാധികാരി അബ്ദുള്ള വല്ലാഞ്ചിറ, ഉപദേശക സമിതി അംഗങ്ങളായ അമീര്‍ പട്ടണത്ത്, സക്കീര്‍ ദാനത്ത്, ജംഷാദ് തുവ്വൂര്‍, വഹീദ് വാഴക്കാട്, അന്‍സാര്‍, വൈസ് പ്രസിഡന്റുമാരായ ഹബീബുറഹ്മാന്‍, മജീദ് മണ്ണാര്‍മല, നിര്‍വ്വാഹക സമിതി അംഗങ്ങളായ സൈനുദ്ദീന്‍ വെട്ടത്തുര്‍, അബ്ദുള്‍ മജീദ് ചോല, മുനീര്‍ കുനിയില്‍, വനിത അംഗങ്ങളായ നമി, നുഫീദ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനറല്‍ സെക്രട്ടറി സഫീറലി തലാപ്പില്‍ സാഗതവും റിയാസ് വണ്ടൂര്‍ നന്ദിയും പറഞ്ഞു

 

Leave a Reply