Sauditimesonline

watches

ശീതകാലത്തെ വരവേല്‍ക്കാന്‍ കനല്‍ കാറ്റൊരുക്കി ‘ബാര്‍ബിക്യൂ നൈറ്റ്’

റിയാദ്: ശീത കാലത്തെ വരവേല്‍ക്കാന്‍ കനല്‍ കാറ്റ് പകര്‍ന്ന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്). കനലുകള്‍ക്കു മുകളില്‍ മസാല പുരട്ടിയ കോഴിയും മത്സ്യവും. ഇത് പാകം ചെയ്യാനും കനല്‍ കെടാതെ ചൂടു പകരാന്‍ മത്സരിച്ചവരുടെ ഒരുമ ‘ബാര്‍ബിക്യൂ നൈറ്റി’ലെ സൗഹൃദത്തിന്റെ വേറിട്ട അനുഭവമായി.

സാംസ്‌കാരിക സംഗമത്തില്‍ ജിഎംഎഫ് സെന്‍ട്രല്‍ കമ്മറ്റിയാണ് ബാര്‍ബിക്യു നൈറ്റ് ഫാമിലി മീറ്റ് വിവിധ പരിപാടികളോടെ എക്‌സിറ്റ് 18ലെ വിശ്രമ കേന്ദ്രത്തില്‍ സംഘടിപ്പിച്ചത്. ജിഎംഎഫ് പ്രവര്‍ത്തകരും കുടുംബങ്ങളും പാട്ട് പാടിയും നൃത്തച്ചുവടുവെച്ചും വിനോദ പരിപാടികളൊരുക്കിയും ബാര്‍ബിക്യൂ നൈറ്റ് ആഘോഷമാക്കി.

സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, കോര്‍ഡിനേറ്റര്‍ രാജു പാലക്കാട്, കോയ സാഹിബ്, അബ്ദുള്‍ സലീം അര്‍ത്തിയില്‍, ഡാനി മാത്യു, അഷറഫ് ചേലമ്പ്ര, ഷാജഹാന്‍ പാണ്ടാ, ടോം ചാമക്കാല, ഷെഫീന, സുബൈര്‍ കുമ്മിള്‍, നസീര്‍ കുന്നില്‍, ഷിറാസ്, സുധീര്‍ പാലക്കാട്, ഉണ്ണികൃഷ്ണന്‍, സുധീര്‍ വള്ളക്കടവ്, ഷാനവാസ്, റെഷീദ് ചിലങ്ക, കമര്‍ബാനു ടീച്ചര്‍, മുന്ന അയ്യൂബ്, സുഹറ, ഷാഹിദ, നീതു ബാബു, ഹുസൈന്‍ വട്ടിയൂര്‍കാവ്, അന്‍സാരി വടക്കുംതല, നാസര്‍ ലൈസ്, മുനീര്‍ മൈത്രി, ബാബു പൊറ്റക്കാട്, ഷംനാല ഷിറാസ്, മുഹമ്മദ് വസിം, ലാലു ലുലു, ഹരികൃഷ്ണന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഡോ. ജയചന്ദ്രന്‍, റഹ് മാന്‍ മുനമ്പത്ത്, ഷാനവാസ് മുനമ്പത്ത്, നസ്‌റുദ്ദീന്‍, സജീര്‍ഖാന്‍ ചീതറ, നൗഷാദ് ഷാനിഫ് പോത്തന്‍കോട്, ഉണ്ണി കൊല്ലം എന്നിവര്‍ പ്രസംഗിച്ചു. ജലീല്‍ കൊച്ചി, ഷിജു, അക്ഷയ് സുധീര്‍, അഞ്ജലി സുധീര്‍, സഫാ ഷിറാസ്, ഹിബാ സലാം, ചിലങ്ക ടീം നൗഫല്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. പരിപാടിക്ക് ഷെഫീന സ്വാഗതവും ടോം ചാമക്കാല നന്ദിയും പറഞ്ഞു.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top