കളിച്ചും ചരിച്ചും ‘കളിക്കൂട്ടം’; രംഗ കലയുടെ താളം തേടി നാടക കളരി

റിയാദ്: രംഗ കലയുടെ താളവും ഭാവവും കുട്ടികള്‍ക്ക് സമ്മാനിക്കുന്ന നാടക പരിശീലന കളരി ആരംഭിച്ചു. തട്ടകം റിയാദിന്റെ കളിക്കൂട്ടം ചില്‍ഡ്രന്‍സ് തിയേറ്റര്‍ ആണ് പഠന കളരി ഒരുക്കുന്നത്. ഡിസംബര്‍ ജനുവരി മാസങ്ങളിലെ വാരാന്ത്യങ്ങളില്‍ പരിശീലന കളരി നടക്കും. പരിപാടി സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്തു. കല എന്നതിലുപരി സമൂഹിക നവോത്ഥാനമാണ് നാടം നല്‍കിയ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു.

തട്ടകം പ്രസിഡന്റ് പ്രമോദ് കോഴിക്കോട് അധ്യക്ഷത വഹിച്ചു. നാടക പ്രവര്‍ത്തകന്‍ ജയന്‍ തച്ചമ്പാറ നാടക പഠന കളരിക്ക് നേതൃത്വം നല്‍കി.

ഗിരിജന്‍ റിയാദ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് മുനീറ ഖാലിദ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ബാബു അമ്പാടി, ഷാജീവ് ശ്രീകൃഷ്ണപുരം എന്നിവര്‍ കളിക്കൂട്ടം ചില്‍ഡ്രന്‍സ് തീയറ്റര്‍ നാടക പഠന ക്യാമ്പ് സംബന്ധിച്ച് വിശദീകരിച്ചു. സെക്രട്ടറി ജേക്കബ് കാരാത്ര സ്വാഗതവും ഇസ്മായില്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു. സന്തോഷ് തലമുകില്‍, അനില്‍ ചിറക്കല്‍, അനില്‍ അളകാപുരി, പ്രദീപ് മൂവാറ്റുപുഴ, രാജു കളത്തില്‍,റസാഖ് മൂളൂര്‍, മനോജ്, ജയകുമാര്‍, സൗമ്യ രാജു, ബിജി ജേക്കബ്, അനിത സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply