Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

കെഎംസിസി ദേശീയ നേതാക്കള്‍ക്ക് റിയാദില്‍ സ്വീകരണം

റിയാദ്: സൗദി കെഎംസിസി ദേശീയ കമ്മിറ്റി ഭാരവാഹികള്‍ക്ക് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ സ്വീകരണം. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ ഉദ്ഘാടനം ചെയ്തു.

കെഎംസിസി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതിനൊന്നു വര്‍ഷമായി നടക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതി സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും ഈ വര്‍ഷം ഡിസംബര്‍ പതിനഞ്ചിന് പൂര്‍ത്തിയാവുന്ന ക്യാമ്പായിനില്‍ ഒരു ലക്ഷം അംഗങ്ങളെ ചേര്‍ക്കുവാനാണ് ലക്ഷ്യം വെക്കുന്നതെന്നും കുഞ്ഞിമോന്‍ കാക്കിയ പറഞ്ഞു. പ്രവാസികളുടെ സഹായത്തോടെ ആരോഗ്യ, വിദ്യാഭ്യാസ രംഗത്തു പ്രവാസികള്‍ക്ക് സഹായകരമാവുന്ന നിരവധി പദ്ധതികള്‍ കെഎംസിസിയുടെ പരിഗണനയിലുണ്ട്. കോഴിക്കോട് നിര്‍മ്മിക്കുന്ന സൗദി കെഎംസിസിയുടെ ആസ്ഥാന മന്ദിരത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ജനുവരി ആദ്യവാരം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞിമോന്‍ കാക്കിയക്ക് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉപഹാരം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ടിന് സെന്ററല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങരയും വൈസ് പ്രസിഡന്റുമാരായ വി കെ മുഹമ്മദിന് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടവും ഉസ്മാന്‍ അലി പാലത്തിങ്ങലിന് സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്തും ഉപഹാരം കൈമാറി. ദേശീയ കമ്മിറ്റി സെക്രട്ടറിയേറ്റംഗമായ കെ കെ കോയാമുഹാജിയെ അഷ്‌റഫ് കല്പഞ്ചേരിയും കെഎംസിസി ദേശീയ കമ്മിറ്റി പുതുതായി രൂപീകരിച്ച കലാ കായിക സമിതിയുടെ കണ്‍വീണറായി തെരഞ്ഞെടുത്ത മൊയ്തീന്‍ കുട്ടി പൊന്മളയെ മജീദ് പയ്യന്നൂരും ആദരിച്ചു.

റിയാദ് താനൂര്‍ നിയോജകമണ്ഡലം കമ്മിറ്റി പുറത്തിറക്കിയ കലണ്ടര്‍ കുഞ്ഞിമോന്‍ കാക്കിയ സി പി മുസ്തഫക്ക് കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു.

ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, കെഎംസിസി ദേശീയ കമ്മിറ്റിയുടെ മുന്‍ ചെയര്‍മാന്‍ ഇബ്രാഹിം മുഹമ്മദ്, വി കെ മുഹമ്മദ്, കെ കെ കോയാമു ഹാജി, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, മൊയ്തീന്‍ കുട്ടി പൊന്മള, സത്താര്‍ താമരത്ത്, മുഷ്ത്താഖ് കൊടിഞ്ഞി എന്നിവര്‍ പ്രസംഗിച്ചു. കബീര്‍ ഫൈസി ഖിറാഅത്ത് നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും അഷ്‌റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു.

നാസര്‍ മാങ്കാവ്, അഡ്വ അനീര്‍ ബാബു, കബീര്‍ വൈലത്തൂര്‍, മാമുക്കോയ തറമ്മല്‍, റഫീഖ് മഞ്ചേരി, ഷംസു പെരുമ്പട്ട, ഷമീര്‍ പറമ്പത്ത്, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, സിറാജ് മേടപ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top