Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

ചരിത്രത്തിന്റെ ആഴം തേടി മമ്പാട് കോളെജ് അലുംനി ഗ്രാന്റ് ക്വിസ്

റിയാദ്: ഇന്ത്യാ ചരിത്രത്തിന്റെ അഴകും ആഴവും വിശകലനം ചെയ്ത ഗ്രാന്റ് ക്വിസ്സ് ശ്രദ്ധേയമായി. ചരിത്രം വളച്ചൊടിക്കുന്ന കാലത്ത് വിദ്യാര്‍ഥികളില്‍ ഇന്ത്യന്‍ ചരിത്രാവബോധം സൃഷ്ടിക്കുന്നതിനാണ് ക്വിസ് സംഘടിപ്പിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം വികസനത്തിന് അടിത്തറ പാകിയ 1970 വരെയുളള ചരിത്രം അടിസ്ഥാനമാക്കി എം.ഇ.എസ് മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്ററാണ് ഗ്രാന്റ് ഹൈപ്പറിന്റെ സഹകരണത്തോടെ ക്വിസ് മത്സരം ഒരുക്കിയത്. മള്‍ട്ടിമീഡിയ ഇന്‍ഫൊട്രിക്‌സ് സംവിധാനത്തില്‍ നടത്തിയ മത്സരത്തില്‍ ഷിഹാബുദ്ദീന്‍ കുഞ്ചീസ് ക്വിസ് മാസ്റ്റര്‍ ആയിരുന്നു.

റിയാദ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഇബ്രാഹിം ഒന്നാം സ്ഥാനം നേടി. അല്‍ ആലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അഭിഷേക് രണ്ടും ഡല്‍ഹി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഡേവിസ് ജോണ്‍ മൂന്നും സ്ഥാനംം കരസ്ഥമാക്കി. വിജയികള്‍ക്ക് 750, 500, 250 റിയാല്‍ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ റിയാദിലെ വിവിധ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

സിജി ഇന്റെര്‍നാഷണല്‍ റിയാദ് ചാപ്റ്റര്‍ ചെയര്‍മാനും ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ടെക്‌നിക്കല്‍ മാനേജറുമായ നവാസ് റഷീദ് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. അലുംനി റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് അമീര്‍ പട്ടണത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാന്റ് ഹൈപ്പര്‍ മാനേജിങ്ങ് ഡയറക്റ്റര്‍ സമീര്‍ ബാബു, മാര്‍ക്കറ്റിങ്ങ് മാനേജര്‍ ഫറാസ്, അലുംനി രക്ഷാധികാരി റഫീഖ് കുപ്പനത്ത് എന്നിവര്‍ വിജയികള്‍ക്കുള്ള ഉപഹാരം സമ്മാനിച്ചു. നിര്‍വ്വാഹക സമിതിയംഗം മന്‍സൂര്‍ ബാബു നിലമ്പൂര്‍ ആമുഖ പ്രഭാഷണം നടത്തി. സലിം വാലില്ലാപ്പുഴ, സുബൈദ മഞ്ചേരി, ജാസ്മിന്‍ റിയാസ് തുടങ്ങിയവര്‍ മത്സരാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ബഷീര്‍.ടി.പി, ഷാജില്‍ നിലമ്പൂര്‍, ഷമീര്‍. പി.പി, അബ്ദുള്‍ സലാം തൊടിക പുലം, അബ്ദുള്‍ ലത്തീഫ്, ഹസീന മന്‍സൂര്‍, മുജീബ് പള്ളിശ്ശേരി, ഷമീര്‍ കരുവാടന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഹര്‍ഷദ് .എം.ടി, സഫീര്‍ തലാപ്പില്‍, മുഹമ്മദ് റിയാസ്, സഫീര്‍ വണ്ടൂര്‍, റിയാസ് കണ്ണിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദുള്ള വല്ലാഞ്ചിറ, സലിം മമ്പാട്, ഷാജഹാന്‍ മുസ്ലിയാരകത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. സമാപന ചടങ്ങില്‍ അലുംനി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ മഞ്ചേരി സ്വാഗതവും റിയാസ് വണ്ടൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top