റിയാദ്: മലയാളി വനിതാ ബാഡ്മിന്റണ്‍ താരത്തിന്റെ കരുത്തില്‍ സൗദി അറേബ്യക്ക് അന്താരാഷ്ട്ര മത്സരത്തില്‍ ചരിത്ര നേട്ടം. ആദ്യമായാണ് അന്താരാഷ്ട്ര വനിതാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വ്യക്തിഗത ഇനത്തില്‍ സൗദി അറേബ്യ മെഡല്‍ നേടുന്നത്. സൗത് ആഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിലാണ് സൗദി ദേശീയ ഗെയിംഗ് സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ കോഴിക്കോട് കൊടുവളളി സ്വദേീശി ഖദീജ നിസ വെങ്കല മെഡല്‍ നേടിയത്.
കേപ് ടൗണില്‍ നാളെ ആരംഭിക്കുന്ന മിക്‌സഡ് ഡബിള്‍സിലും സൗത് ആഫ്രിക്കന്‍ ജൂനിയര്‍ ഇന്റര്‍നാഷ്ണല്‍ ടൂര്‍ണമെന്റിലും ഖദീജ മത്സരിക്കും. സൗദി ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ മുഹമ്മദ് ശൈഖിനൊപ്പമാണ് ഖദീജ കളത്തിലിറങ്ങുന്നത്.
ഫ്രാന്‍സില്‍ താമസിക്കുന്ന മൗറീഷ്യസ് താരം കാതെ ലുദിക് ആണ് വനിതാ ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയത്. ഈജിപ്തില്‍ നിന്നുളള നൂര്‍ അഹമദ് യുസ്‌റി വെളളിയും ഖദീജ നിസ വെങ്കലവും നേടി. മൗറീഷ്യസില്‍ നിന്നുളള കൊബിത ദൂഖിയെ 21-19, 21-11 രണ്ടു സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ് ഖദീജ വെങ്കലം നേടിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.