റിയാദ്: എഴുത്തനുഭവങ്ങള്‍ പങ്കുവെക്കാന്‍ ‘അക്ഷര നിലാവ്’ ഒരുക്കി വനിതാ കൂട്ടായ്മ ക്വയറ്റ് ലേഡീസ്. റിയാദിലെ മലയാളി സാഹിത്യകാരന്മാരുടെ സംഗമ വേദിയില്‍ പുസ്തകങ്ങളും അവതരിപ്പിച്ചു. ‘ഒരു സൗദി അറേബ്യന്‍ പാരഗണ്‍ കഥ’ എന്ന കൃതിയുടെ രചനാനുഭങ്ങള്‍ പങ്കു വെച്ചു ബഷീര്‍ മുസ്!ലിയാരകം സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്തു. ഇത്രയും എഴുത്തുകാരെ ഉള്‍പ്പെടുത്തിയ സാഹിത്യ സദസ്സ് റിയാദില്‍ ആദ്യ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസത്തിനിടയിലെ അതിജീവന അനുഭവങ്ങളും നാലു പതിറ്റാണ്ടിലെ സൗദി അറേബ്യന്‍ യാഥാര്‍ത്ഥ്യങ്ങളും എഴുതുവാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷയുടെ പെരുമഴയില്‍, പുലിയും പെണ്‍കുട്ടിയും, ഇണയെന്ത്രം, പാപികളുടെ പട്ടണം, ഗ്രിഗര്‍ സാംസയുടെ കാമുകി തുടങ്ങിയ കഥാ സമാഹരങ്ങള്‍ സമ്മാനിച്ച ജോസഫ് അതിരുങ്കല്‍ എഴുത്തനുഭവങ്ങള്‍ പങ്കുവെച്ചു. വായനയാണ് എഴുത്തകാരന്റെ പണിപ്പുര. അതിന് കൂടുതല്‍ സമയം കണ്ടെത്തി എഴുത്ത് പരിപോഷിപ്പിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
നജീം കൊച്ചുകലുങ്ക്, കമര്‍ബാനു അബ്ദുല്‍സലാം, നിഖില സമീര്‍, യൂസഫ് കാക്കഞ്ചേരി, സുബൈദ കൊമ്പില്‍, നസറുദ്ദീന്‍ വി ജെ, ഷെഫീന, ഡോ ജയചന്ദ്രന്‍ എന്നിവര്‍ എഴുത്തനുഭവങ്ങള്‍ പങ്കുവെച്ചു.
ശാന്താ തുളസീധരന്‍ എഴുതിയ ‘മരുഭൂമിയിലെ തണല്‍ മരങ്ങള്‍’ റിയാദിലെ ജീവകാരുണ്യ പ്രവത്തകന്‍ ലത്തീഫ് തെച്ചി അവതരിപ്പിച്ചു. പ്രവാസികളില്‍ കണ്ട കണ്ണീരനുഭവങ്ങളാണ് പുസ്തകം പറയുന്നത്. അത്ഭുദപ്പെടുത്തുന്ന പത്ത് അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ ‘മണല്‍ ചുഴികള്‍’ എന്ന പുസ്തകം സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനായ റാഫി പാങ്ങോട് അവതരിപ്പിച്ചു. ശിഹാബുദ്ദീന്‍ കുഞ്ചിസ് (സൗദി ചാറ്റ് ഡോട്ട് കോം), നൗഷാദ് കൂടരഞ്ഞി (വൈദ്യേഴ്‌സ് മനസില്‍), ഹിബ അബ്ദുല്‍സലാം (കുരുടിപ്രാവ്), ജയന്‍ കൊടുങ്ങല്ലൂര്‍ (മണല്‍ ചുഴികള്‍), റഹ്മത്ത് അഷറഫ് (ഒരു സൗദി അറേബ്യന്‍ പാരഗണ്‍ കഥ), സ്വപ്ന ജയചന്ദ്രന്‍ (നോ യുവര്‍ ചൈല്‍ഡ്), പി എസ് കോയ (പ്രവാസം ചരിത്രവും വര്‍ത്തമാനവും) എന്നീ പുസ്തകങ്ങളുടെ വായനാനുഭവങ്ങള്‍ പങ്കു വെച്ചു. എഴുത്തുകാരെ ക്വയറ്റ് ലേഡീസ് റിയാദ് പൊന്നാടയണിയിച്ചു ആദരിച്ചു.
നാസര്‍ ലയ്‌സ്, ഗഫൂര്‍ കൊയിലാണ്ടി, ഷിബു ഉസ്മാന്‍, സലിം ആര്‍ത്തിയില്‍, ഷാജി മഠത്തില്‍, ജസീല മൂസ, ഹസ്ബിന, റെജീന ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അന്‍സര്‍ അബ്ദുള്‍സത്താര്‍ മോഡറേറ്ററായിരുന്നു. ലാജ അഹദ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഷഫീന സ്വാഗതവും ഷെമീന അന്‍സര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.