Sauditimesonline

2 JEDDAH EDU SUMMIT
നാളെയുടെ ക്ലാസ് മുറികളിലേക്ക് പുതിയ ചുവടുവെപ്പ്; ജിദ്ദയില്‍ 'ടീച്ചേഴ്‌സ് എക്‌സലന്‍സ് സമ്മിറ്റ്'

സല്‍മാന്‍ രാജാവിന്റെ അതിഥികളായി 2,500 തീര്‍ഥാടകര്‍

മക്ക: ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി സറൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി എത്തിയ തീര്‍ഥാടകരുടെ വരവ് പൂര്‍ത്തിയായി. വിവിധ രാജ്യങ്ങളില്‍ നിന്നായി 2,500 അതിഥികളാണ് മക്കയില്‍ എത്തിയത്. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെയും നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരം അതിഥികള്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഔദ്യോഗിക അതിഥികളായെത്തിയ തീര്‍ഥാടകര്‍ക്ക് ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വരെ പരിചരണവും സുരക്ഷയും ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. വിമാനത്താവളം മുതല്‍ താമസയിടങ്ങള്‍ വരെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

തീര്‍ഥാടകരുടെ സുഗമമായ സുഖവിവരങ്ങളും ക്രമീകരണങ്ങളും വിലയിരുത്താന്‍ ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ ഉന്നതതല സംഘം നേരിട്ട് ഫീല്‍ഡ് പരിശോധന നടത്തി. തീര്‍ഥാടകര്‍ താമസിക്കുന്ന ഹോട്ടലുകള്‍, അവര്‍ക്കായുള്ള മെഡിക്കല്‍ ക്ലിനിക്കുകള്‍, ഡൈനിംഗ് ഹാളുകള്‍ എന്നിവ മന്ത്രാലയത്തിന്റെ സുപ്രീം കമ്മിറ്റി തലവന്‍ സുല്‍ത്താന്‍ അല്‍ മസ്‌റൂഅ് സന്ദര്‍ശിച്ചു. തീര്‍ഥാടകര്‍ക്കായി ഒരുക്കിയ സാംസ്‌കാരിക, ബോധവല്‍ക്കരണ പരിപാടികളുടെ പുരോഗതിയും അദ്ദേഹം നേരിട്ടെത്തി വിലയിരുത്തി.

സല്‍മാന്‍ രാജാവിന്റെ ‘ഗസ്റ്റ് പ്രോഗ്രാം ഫോര്‍ ഹജ്ജ് ആന്‍ഡ് ഉംറ’ പദ്ധതിയുടെ ഭാഗമായി ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ തദ്ദേശീയവും അന്തര്‍ദ്ദേശീയവുമായ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍, ഇസ്ലാമിക പണ്ഡിതന്മാര്‍, സാംസ്‌കാരിക നായകര്‍ എന്നിവരാണ് അതിഥികളാണ് ഹജ്ജ് നിര്‍വ്വഹിക്കുക. കൂടാതെ ഫലസ്തീനിലെ രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെയും അതിഥിയായി പ്രത്യേകം ക്ഷണിക്കാറുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top