Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

ജോര്‍ജ് ജേക്കബ് ജന്മനാട്ടിലേക്ക്; എടപ്പ യാത്രയയപ്പ്

റിയാദ്: ഇരുപത്തിയെട്ട് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോര്‍ജ് ജേക്കബ് ജന്മനാട്ടിലേക്ക് മടങ്ങുന്നു. മുറബ്ബ ലുലു അവന്യൂ മാളില്‍ എടപ്പയുടെ നേതൃത്വത്തില്‍ ഊഷ്മള യാത്രയയപ്പ് നല്‍കി. പ്രവാസ ജീവിതത്തിനിടയില്‍ സാമൂഹിക, സാംസ്‌കാരിക, കാരുണ്യ മേഖലകളില്‍ അദ്ദേഹം നല്‍കിയ സേവനങ്ങളെ ഭാരവാഹികള്‍ പ്രത്യേകം അനുസ്മരിച്ചു.

പ്രസിഡന്റ് കരീം കാനാമ്പുറം, ഉപദേശക സമിതി അംഗം സലാം പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്ന് ജോര്‍ജ് ജേക്കബിനെ പൊന്നാട അണിയിച്ച് ആദരിച്ചു. അമീര്‍ കാക്കനാട്, ജസീര്‍ കോതമംഗലം, ഉവൈസ് മൂവാറ്റുപുഴ, സഹല്‍ പെരുമ്പാവൂര്‍, നിഷാദ് ചെറു വട്ടൂര്‍, ഷജീര്‍ ആലുവ, ജൂബി ലൂക്കോസ്, നിസാര്‍ കൊച്ചിന്‍, അജ്‌നാസ് ബാപ്പു, ലിയ ഷജീര്‍, നെജു കബീര്‍, മുഹ്‌സിന ടീച്ചര്‍, നൗറിന്‍ ഷാ, റസാന ഖദീജ, വിപിന്‍ ആന്റണി, ഹിലാല്‍ ബാബു, അലി ഇമ്രാന്‍, നബീല്‍, അനസ് മരങ്ങാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസത്തിനിടെ സഹപ്രവര്‍ത്തകരില്‍ നിന്നു ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും ജോര്‍ജ് ജേക്കബ് മറുപടി പ്രസംഗത്തില്‍ നന്ദി അറിയിച്ചു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top