Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

‘ഓപ്പറേഷന്‍ തൂഫാന്’ പിന്തുണ; ഉമ്മന്‍ ചാണ്ടി അനുസ്മരണം

ഹഫര്‍ അല്‍ ബാത്തിന്‍: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷന്‍ തൂഫാന്’ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒഐസിസി ഹഫര്‍ അല്‍ ബാത്തിന്‍ കമ്മിറ്റി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണവും സംഘടിപ്പിച്ചു.

പ്രസിഡന്റ് വിബിന്‍ മറ്റത്തിന്റെ അധ്യക്ഷത വഹിച്ചു. ഒഐസിസി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് സെക്രട്ടറി സലീം കീരിക്കാട് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടം സര്‍ക്കാര്‍ സംവിധാനങ്ങളുടെ മാത്രം ചുമതലയല്ലെന്നും കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹികസാംസ്‌കാരിക സംഘടനകളും പ്രവാസി സമൂഹവും ഒരുമിച്ച് അണിനിരന്നാല്‍ മാത്രമേ ലഹരിമുക്ത സമൂഹം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.

ഇക്ബാല്‍ ആലപ്പുഴ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. യുവതലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രവാസി സംഘടനകളും സമൂഹവും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ പള്ളിമുക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അനൂപ് പ്രഭാകരന്‍, സജി പടിപ്പുര എന്നിവര്‍ സംസാരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനകീയ നേതൃത്വത്തെയും പൊതുസേവന രംഗത്തെ സംഭാവനകളെയും യോഗത്തില്‍ അനുസ്മരിച്ചു. നിസാം കരുനാഗപ്പള്ളി സ്വാഗതവും റാഫി പരുതൂര്‍ നന്ദിയും പറഞ്ഞു. ജിതേഷ് തെരുവത്ത്, ജോമോന്‍ ജോസഫ്, രതീഷ് ചിറക്കല്‍, സമദ് കരുനാഗപ്പള്ളി, ഉസ്മാന്‍ പള്ളങ്ങല്‍, മുഹമ്മദ് അസ്‌ലം, ജംഷാദ് അലി, സുനില്‍കുമാര്‍ വി. ബി, ഷാനവാസ് മതിലകം, അബ്ദുള്‍ ഗഫൂര്‍, റഷീദ് വി. പി, സാജിദ് കളത്തില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top