Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

പ്രതിദിനം 300 ലേറെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍; സേവനങ്ങള്‍ വേഗത്തിലാക്കി ജിദ്ദ കോണ്‍സുലേറ്റ്

ബാദ്ഷാ ഇ കെ

ജിദ്ദ: കഴിഞ്ഞ വര്‍ഷം 1.19 ലക്ഷം പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിക്കുകയും പ്രവാസികള്‍ക്കായി 38,000 അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി അറിയിച്ചു. പടിഞ്ഞാറന്‍ സൗദിയിലെ പ്രവാസികള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ കോണ്‍സുലേറ്റ് പ്രതിജ്ഞാബദ്ധമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അടിയന്തര സഹായങ്ങള്‍ക്കായി പബ്ലിക് ഗ്രീവന്‍സ് സംവിധാനവും പുതിയ സര്‍വീസ് വിന്‍ഡോകളും നിലവില്‍ വന്നിട്ടുണ്ട്. ഓപ്പണ്‍ ഹൗസ്, തൊഴിലാളികള്‍ക്കായുള്ള ‘ജഷ്‌നേ മെഹനത്’, തടവുകാരുടെയും നിരാലംബരുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവ വരുംദിവസങ്ങളിലും സജീവമായി തുടരും.

ഇന്ത്യയുടെ ആരോഗ്യസാമൂഹിക മേഖലകളിലെ വന്‍ മുന്നേറ്റം വ്യക്തമാക്കുന്ന ആറാം ദേശീയ കുടുംബ ആരോഗ്യ സര്‍വേ ഫലങ്ങളും വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. രാജ്യത്തെ 715 ജില്ലകളിലെ 6.79 ലക്ഷം കുടുംബങ്ങളില്‍ നടത്തിയ സര്‍വേ പ്രകാരം വൈദ്യുതീകരണം 98.3 ശതമാനമായും ശുദ്ധജല ലഭ്യത 96.5 ശതമാനമായും ഉയര്‍ന്നു.

ആശുപത്രി പ്രസവങ്ങള്‍ 90.6 ശതമാനവും പൂര്‍ണ വാക്‌സിനേഷന്‍ 87.1 ശതമാനവുമായി വര്‍ധിച്ചപ്പോള്‍, ബാലവിവാഹ നിരക്ക് 20.1 ശതമാനമായി കുറഞ്ഞു. കുടുംബപരമായ തീരുമാനങ്ങളെടുക്കുന്നതിലും ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിലും സ്ത്രീകളുടെ പങ്കാളിത്തം 89 ശതമാനമായി ഉയര്‍ന്നതായും സര്‍വേ വ്യക്തമാക്കുന്നു. ഹെഡ് ഓഫ് ചാന്‍സറിയും പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ കോണ്‍സലുമായ ഇമാം മെഹ്ദി ഹുസൈനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top