Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

ഹജ്ജ് മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കി ഇന്ത്യന്‍ കോണ്‍സുലേറ്റ്

ബാദ്ഷാ ഇ കെ


ജിദ്ദ: വരാനിരിക്കുന്ന ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷകളുടെ നറുക്കെടുപ്പ് ഈ മാസം അവസാനത്തോടെ നടക്കുമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി. കഴിഞ്ഞ ഹജ്ജിന്റെ വിജയകരമായ നടത്തിപ്പിന് പിന്നാലെ, അടുത്ത വര്‍ഷത്തെ ഹജ്ജ് മുന്നൊരുക്കങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വേഗത്തിലാക്കിയതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

തീര്‍ഥാടകര്‍ക്ക് താമസം, ഗതാഗതം, ഭക്ഷണം എന്നിവ ഉറപ്പാക്കാന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയവും സൗദി അധികൃതരും സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ തന്നെ 10,000 തീര്‍ഥാടകര്‍ക്ക് ‘നുസുക്’ കാര്‍ഡുകള്‍ നല്‍കിയ പൈലറ്റ് പദ്ധതി വരുംവര്‍ഷങ്ങളില്‍ വിപുലീകരിക്കും. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിന്നുള്ള 1.75 ലക്ഷം തീര്‍ഥാടകര്‍ക്കും മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു. മദീനയിലെ മര്‍ക്കസിയയില്‍ മുഴുവന്‍ തീര്‍ഥാടകര്‍ക്കും താമസസൗകര്യം നല്‍കാനും വികേന്ദ്രീകൃത മെഡിക്കല്‍ സേവനങ്ങള്‍ വഴി മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top